Kerala

കേരള കോൺഗ്രസ് (ബി )പാമ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ഗ്രൂപ്പ് ആരംഭിച്ചു

Posted on

കേരള കേരള കോൺഗ്രസ് (ബി) പാമ്പാടി മണ്ഡലം കമ്മറ്റി ഇന്ന്(30-8-2026ഞായർ )സൗത്ത് പാമ്പാടിയിൽ നടത്തപ്പെട്ടു, പാമ്പാടി മണ്ഡലം പ്രസിഡണ്ട് മോൻസി മാവേലി മറ്റത്തിൽ അധ്യക്ഷത വഹിച്ചു,മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളിൽ വ്യക്തിതാത്പര്യങ്ങൾക്കപ്പുറം നാടിന്റെ നന്മയ്ക്കും നീതിക്കും വേണ്ടി ന ഒരുമിച്ച് പ്രവർത്തിക്കണം എന്ന് അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു, കേരള കോൺഗ്രസ് (ബി ) പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡണ്ട് ഷിനോ. വി. ഐസക് യോഗം ഉദ്ഘാടനം ചെയ്തു,

രാഷ്ട്രീയം എന്നത് വ്യക്തികളെ ശത്രുക്കളാക്കാനുള്ളതല്ല, മറിച്ച് ആശയങ്ങളെ പരസ്പരം വിവേചനത്തോടെ വിലയിരുത്താനുള്ളതാണ്. നമ്മുടെ രാഷ്ട്രീയ വിയോജിപ്പുകൾ ഒരിക്കലും വ്യക്തിപരമായ സൗഹൃദങ്ങളെയും സാമൂഹിക സൗഹാർദ്ദത്തെയും തകർക്കരുത് എന്നും ഒരു നല്ല നാളേയ്ക്കായി വേണ്ടി പ്രവർത്തകർ എല്ലാം ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു,ജില്ലാ സെക്രട്ടറി ജോൺ കാട്ടിൽ പറമ്പിൽ യോഗത്തിൽ പങ്കെടുക്കുകയും, പാർട്ടിയുടെ ജില്ലാതല പ്രവർത്തനങ്ങളെ കുറിച്ച് യോഗത്തിൽ വിശദീകരണം നൽകുകയും ചെയ്തു,

പുതുപ്പള്ളി നിയോജക മണ്ഡലം സെക്രട്ടറി അഭി ജിത്ത് കാവുങ്കൽ, പാമ്പാടി മണ്ഡലം സെക്രട്ടറി: ബിജു ഈട്ടിക്കൽ, ട്രഷറർ :സനൽ പള്ളിക്കുന്ന്,കമ്മിറ്റി അംഗങ്ങൾ ആയ അഭിലാഷ് പുളിയാം പറമ്പിൽ, ബിനോയ് ജോസഫ്, ഇവരോടൊപ്പം കേരള കോൺഗ്രസ് (ബി )പാമ്പാടി മണ്ഡലത്തിലെ പ്രവർത്തകരും പ്രസ്തുത യോഗത്തിൽ പങ്കെടുത്തു, കേരള കോൺഗ്രസ് (ബി )പാമ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു രക്തദാന ഗ്രൂപ്പ് ഇന്ന് ചേർന്ന യോഗം ഫോം ചെയ്തു,കേരള കോൺഗ്രസ് (ബി )പാമ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു രക്തദാന ഗ്രൂപ്പ് ഇന്ന് ചേർന്ന(30-8-2026ഞായർ )മണ്ഡലം കമ്മിറ്റി യോഗം രൂപീകരിച്ചു,

പാമ്പാടി മണ്ഡലത്തിൽ കേരള കോൺഗ്രസ് ബിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി എല്ലാ പ്രവർത്തകരും പാർട്ടിയിൽ പ്രവർത്തിക്കണമെന്ന തീരുമാനത്തോടു കൂടിയും യോഗം പര്യവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version