Kerala
ചിന്തിക്കാത്ത പ്രവർത്തിക്കു ചിന്തിച്ചെടുത്ത തീരുമാനം :ചേന്തി അനിലിനെ കോൺഗ്രസ് പുറത്താക്കി
തിരുവനന്തപുരം :മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞ കുറ്റത്തിന് തിരുവനന്തപുരം ഡി സി സി അംഗമായ ചേന്തി അനിലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി.ഡി സി സി പ്രസിഡണ്ട് എൻ ശക്തനാണ് അനിലിനെ പുറത്താക്കിയത്.
മുഖൈറാമന്ത്രിയെ തടയുന്നതു അംഗീകരിക്കാനാവില്ലെന്ന് മന്ത്രി കെ മുരളീധരനും പ്രഖ്യാപിച്ചിരുന്നു.നിയമം നിയമത്തിന്റെ വഴിയേ പോകും ;മുഖ്യമന്ത്രിയെ തടയുന്നത് കടുത്ത നിയമ ലംഘനമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു .
തിരുവനന്തപുരം ചെന്തിയിൽ പൊതു ചടങ്ങിനെത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ പ്രാദേശിക പ്രശ്നത്തിന്റെ പേരിലാണ് ഒരു കൂട്ടം ആൾക്കാർ തടഞ്ഞു വച്ചതും പിന്നീട കയർത്തു സംസാരിച്ചതും .
ഇതിനെതിരെ ശക്തമായ ജനവികാരം ഉണ്ടായിരുന്നു .ഇത് വിട്ടു കൊടുത്താൽ മുഖ്യമന്ത്രിക്ക് കേരളത്തിൽ സുഗമമായ യാത്ര നടക്കില്ലെന്ന സന്ദേശവും ഈ സഭാവത്തിലുണ്ട് .അതേസമയം അനിലിന് വേണ്ടി സംസാരിക്കാനോ പിന്തുണയ്ക്കാനോ ഒരു പ്രാദേശിക നേതാവും രംഗത്ത് എത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.