Kerala
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ- നയങ്ങൾക്കെതിരെ സെപ്റ്റംബർ 1 ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന സിപിഐയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഈരാറ്റുപേട്ടയിൽ നടത്തിയ കാൽനട ജാഥയും, പൊതുസമ്മേളനവും നടത്തി
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ- നയങ്ങൾക്കെതിരെ സെപ്റ്റംബർ 1 ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന സിപിഐയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഈരാറ്റുപേട്ടയിൽ നടത്തിയ കാൽനട ജാഥയും, പൊതുസമ്മേളനവും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വിഎസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ബിജെപി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും, സാധാരണപ്പെട്ട ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സെപ്റ്റംബർ ഒന്നാം തീയതി ഡൽഹിയിൽ രാംലീല മൈതാനിയിൽ സിപിഐ സംഘടിപ്പിക്കുന്ന “ഡൽഹി ചലോ” സമരത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും ഐക്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങിൽ സമര സഖാക്കൾക്ക് യാത്രയയപ്പും, പ്രളയബാധിത പ്രദേശങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനവുമായി മുന്നിട്ടിറങ്ങിയവർക്ക് ആദരവും സംഘടിപ്പിച്ചു. സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് പി എസ് സുനിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ലോക്കൽ സെക്രട്ടറി കെ ഐ നൗഷാദ് സ്വാഗതം പറഞ്ഞു.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു K ജോർജ്, എം ജി ശേഖരൻ, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്, ജില്ലാ കമ്മിറ്റി അംഗം മിനിമോൾ ബിജു, മണ്ഡലം അസി:സെക്രട്ടറി കെ ശ്രീകുമാർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി എസ് ബാബു, കെ.എസ് രാജു, കെ വി എബ്രഹാം തുടങ്ങിയ സഖാക്കൾ സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗം കെഎസ് നൗഷാദ്,
വി വി ജോസ്, സി എസ് സജി, വിനോദ് ജോസഫ്, പി ആർ മനോജ്, ടി സി ഷാജി, പി പി രാധാകൃഷ്ണൻ നായർ, ജോസ് മാത്യു,എം എം മനാഫ്, കെ കെ സഞ്ജു, ഷാജി ജോസഫ്,നൗഫൽ ഖാൻ തുടങ്ങിയ സഖാക്കൾ നേതൃത്വം കൊടുത്തു.