Kerala

40 വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരേ മുറ്റത്ത്; ഓർമ്മകൾക്ക് പൂക്കാലമൊരുക്കി പഴയ സഹപാഠികൾ വീണ്ടും തീക്കോയി സ്‌കൂളിന്റെ തിരുമുറ്റത്ത്

Posted on

 

തീക്കോയി : 40 വർഷങ്ങൾക്കു ശേഷം മാതൃ വിദ്യാലയത്തിന്റെ മുറ്റത്ത് പഴയ സഹപാഠികൾ ഒത്തുകൂടിയപ്പോൾ ഓർമ്മകൾക്ക് വീണ്ടും പൂക്കാലം. തീക്കോയി സെന്റ് മേരീസ് ഹൈസ്കൂൾ 1986 SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളാണ് വിദ്യാലയത്തിൽ ഒത്തുകൂടിയത്.

2026 ഓഗസ്റ്റ് 29 ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സ്കൂൾ മാനേജർ റവ. ഫാ. ജോർജ് വെട്ടുകല്ലേൽ ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി പ്രതിനിധി റവ. ഫാ. മാത്യു പനയ്ക്കക്കുഴി അധ്യക്ഷത വഹിച്ചു.

കാലത്തിന്റെ മാറ്റങ്ങൾക്കിടയിലും തങ്ങളെ വാർത്തെടുത്ത ഗുരുനാഥന്മാരെ പൂർവ്വ വിദ്യാർത്ഥികൾ ആദരിച്ചു .40 വർഷത്തെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചും പഴയ ക്ലാസ് മുറികളിലൂടെ നടന്നും പഴയ ഓർമ്മകൾ അയവിറക്കിയാണ് ഓരോരുത്തരും മടങ്ങിയത്.

സ്കൂൾ അസിസ്റ്റൻ്റ് മാനേജർ റവ. ഫാ. ജേക്കബ് കരിനാട്ട്, ശ്രീ. റ്റി. വി. ജോർജ് തുരുത്തിയിൽ, ജയിംസ്കുട്ടി കുര്യൻ, ജോ സെബാസ്റ്റ്യൻ, ജോജോ അബ്രാഹം, റഫീക്ക് പി. എസ്., ബേബി ജോൺ എന്നിവർ പ്രസംഗിച്ചു. ജോയി മാത്യു, സജി കുര്യാക്കോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്നേഹവിരുന്നോടെ യോഗം സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version