Kerala

മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി അംഗം ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസ്

Posted on

മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി അംഗം ചേന്തി അനിൽ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ശ്രീകാര്യം പൊലീസ് കേസെടുത്തത്.

ചേന്തി ശ്രീ നാരായണ സാംസ്കാരിക നിലയത്തിലെ പരിപാടിയിൽ പങ്കെടുക്കാത്തതിനെ തുടർന്നായിരുന്നു കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയെ വഴിയിൽ തടയൽ, അസഭ്യം പറച്ചിൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, ഔദ്യോഗിക പരിപാടി തടസപ്പെടുത്തൽ എന്നീ ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ചേന്തി ശ്രീ നാരായണ സാംസ്‌കാരിക നിലയത്തിലെ പരിപാടിയിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ വാഹനം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുനിർത്തിയത്. കോൺഗ്രസ് പ്രാദേശിക പ്രവർത്തകർ ചേന്തിയിൽ വെച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കൈകാണിച്ച് നിർത്തുകയായിരുന്നു. ചെമ്പഴന്തിയിലേക്ക് പോകുന്നവഴിയാണ് വാഹനം തടഞ്ഞു നിർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version