Kerala

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

Posted on

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും. ടണല്‍ രക്ഷാ സംഘം ഉടന്‍ യാത്ര തിരിക്കും. തിരച്ചിലിന് പ്രത്യേക പരിശീലനം ലഭിച്ചവരും യന്ത്ര സമാഗ്രികളും അയക്കാൻ തയ്യാറെന്ന് ഇന്ത്യ അറിയിച്ചു. നിലവില്‍ സാമ്പത്തിക സഹായമല്ല പകരം എൻഡിആർഎഫ് അടക്കമുള്ള മറ്റ് സഹായമാണ് ഇന്ത്യ നല്‍കുക.

മെഡിക്കല്‍ ടീമിനെയും ഇന്ത്യ നേപ്പാളിലേക്ക് അയക്കും. ജനറേറ്ററും മരുന്നുമടക്കം 60 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇതുവരെ ഇന്ത്യ നേപ്പാളിന് നൽകിയിട്ടുണ്ട്. ദുരന്തത്തിൽപ്പെട്ട ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിക്കുന്നതില്‍ കുറച്ചുകൂടെ സമയമെടുക്കും. ഇക്കാര്യത്തിൽ കൂടുതല്‍ വ്യക്തത വരാനുണ്ട്.

നേപ്പാളില്‍നിന്ന് രാജ്യത്തേക്കുള്ള യാത്ര സൗകര്യമൊരുക്കും. അതിനായി ബെയിലി ബ്രിഡ്ജുകള്‍ ഇന്ത്യ കൂടുതലായി നിര്‍മിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേപ്പാളിൽ കാണാതായ 60 മലയാളികളും സുരക്ഷിതരെന്ന് നോർക്ക വ്യക്തമാക്കിയിട്ടുണ്ട്. എട്ട് മലയാളികളെക്കുറിച്ച് വിവരമില്ല. ഇവരെ കുറിച്ചുള്ള വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയെന്ന് നോർക്ക കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version