Kerala

ലോക മാസ്റ്റേഴ്സ് മീറ്റിൽ മുൻ പിറവം എം എൽ എ ;എം.ജെ ജേക്കബിന് 80 മീറ്റർ ഹർഡിൽസിൽ സ്വർണം

Posted on

കൂത്താട്ടുകുളം: ലോക മാസ്റ്റേഴ്സ് മീറ്റിൽ എം.ജെ ജേക്കബിന് 80 മീറ്റർ ഹർഡിൽസിൽ സ്വർണം. ദക്ഷിണ കൊറിയയിലെ ദെഗുവിലാണ് മത്സരങ്ങൾ നടക്കുന്നത്. നാട്ടുകാരുടെ പ്രിയങ്കരനായ ജേക്കബേട്ടന് ആദ്യ മത്സരത്തിൽത്തന്നെ സ്വർണം നേടാനായി.

എൺപത്തഞ്ചുകാരനായ മുൻ എംഎൽഎ എം.ജെ ജേക്കബ് ആറാം തവണയാണ് ലോക മാസ്റ്റേഴ്‌സ് മീറ്റിൽ പങ്കെടുക്കുന്നത്. 80 മീറ്റർ ഹർഡിൽസ് കൂടാതെ 200 മീറ്റർ ഹർഡിൽസ്. ലോംഗ് ജംപ്, 200 മീറ്റർ ഓട്ടം എന്നിവയിലാണ് പങ്കെടുക്കുന്നത്. ഇന്ത്യൻ ടീമിന്റെ റിലേയിലും പങ്കെടുക്കാൻ സാധ്യതയുണ്ട്.

റിലേ ടീമംഗങ്ങളെ നിശ്ചയിക്കുന്നത് മത്സരക്കളത്തിലാണ്. ഫ്രാൻസ്, സ്പെയിൻ, ഓസ്ട്രേലിയ, ഫിൻലാൻഡ്, അമേരിക്ക എന്നിവിടങ്ങളിലെ ലോക മീറ്റുകളിലും മെഡലുകളും സ്ഥാനങ്ങളും എം ജെ കരസ്ഥമാക്കിയിട്ടുണ്ട്. ഇക്കുറി 105 രാജ്യങ്ങളിൽനിന്നുള്ളവർ പങ്കെടുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version