Kerala

ഒപ്പമുണ്ട് കൂടെയുണ്ട് ഭാരതം :നേപ്പാളിന്‌ ഇന്ത്യ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും (HADR) അത്യാവശ്യ മരുന്നുകളും അയച്ചു

Posted on

കാഠ്മണ്ഡു/ന്യൂഡൽഹി: മിന്നൽപ്രളയത്തിൽ ദുരന്തമനുഭവിക്കുന്ന നേപ്പാളിന് മരുന്നുകളുമെത്തിച്ച് ഇന്ത്യ.ഇന്ത്യ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും (HADR) അത്യാവശ്യ മരുന്നുകളും അയച്ചു.ഈ അടിയന്തിര സഹായങ്ങൾ കാഠ്മണ്ഡുവിൽ എത്തിയതായും ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി കൂടുതൽ സഹായങ്ങൾ ഒരുക്കുന്നുണ്ടെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു.

ഈ കടുത്ത പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ നേപ്പാളിനൊപ്പം ഉറച്ചുനിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷായ്ക്ക് ഉറപ്പുനൽകി.ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകാൻ ഇന്ത്യ സന്നദ്ധമാണെന്ന് വ്യക്തമാക്കി.

രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇരു രാജ്യങ്ങളിലെയും ഔദ്യോഗിക സംഘങ്ങൾ വളരെ അടുത്ത ഏകോപനത്തോടെയാണ് നിലവിൽ പ്രവർത്തിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ നന്ദി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയുടെ സഹായവാഗ്ദാനം രാജ്യങ്ങൾ തമ്മിലുള്ള ശാശ്വത സൗഹൃദബന്ധത്തിന്റെ പ്രതിഫലനമാണെന്നും അതിനെ അഗാധമായി വിലമതിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version