Kerala
തിരുവോണ നാളിൽ അരുണ വർണ്ണത്തിൽ ജീവന്റെ സമ്മാനം; 25-ാം തവണ രക്തം നൽകി ഷിനോ വി. ഐസക്
ഈ വർഷത്തെ തിരുവോണ ദിവസം ഇരുപത്തഞ്ചാമത് തവണ തന്റെ രക്തം ദാനം നൽകി പൊതുസമൂഹത്തിന് മാതൃകയായിരിക്കുകയാണ്,കേരള കോൺഗ്രസ്, (ബി) പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ഷിനോ. വി.ഐസക്.നിലവിൽ കേരള യൂത്ത് ഫ്രണ്ട് (ബി)യുടെ കോട്ടയം ജില്ലാ സെക്രട്ടറി കൂടി ആയ ഷിനോ വി. ഐസക്ക്, രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം കായികരംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയാണ്.
ഉത്തർപ്രദേശിന്റെ മുൻ ക്രിക്കറ്റ് താരമായ ഷിനോ വർഷങ്ങളായി ക്രിക്കറ്റ് പരിശീലന രംഗത്തും സജീവ സാന്നിധ്യമാണ്.കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ വിദ്യാലയങ്ങളിലും, ഏറ്റുമാനൂരിലെ Eisa ക്രിക്കറ്റ് അക്കാദമിയിലും ക്രിക്കറ്റ് പരിശീലകനായി സേവനമനുഷ്ഠിക്കുന്നു, ഉത്തർപ്രദേശിലും ക്രിക്കറ്റ് പരിശീലകന്റെ ചുമതല നിർവഹിച്ചിട്ടുണ്ട്. യുവതലമുറയിലെ കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമാണ്,ഈ വർഷം ഫെബ്രുവരിയിൽ വയനാട്ടിലെ കൃഷ്ണഗിരി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഇന്റർ ഡയോസിസ് T-10 ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യൻമാരായ സി.എസ്.ഐ മദ്ധ്യകേരള മഹായിടവക ക്രിക്കറ്റ് ടീമിന്റെ പരിശീലകനായും ഷിനോ വി. ഐസക്ക് പ്രവർത്തിച്ചിരുന്നു,
2024ൽ സ്കൂൾ തല ക്രിക്കറ്റ് മത്സരങ്ങളിൽ പ്രവചനങ്ങളെയും റെക്കോർഡുകളെയും കാറ്റിൽപ്പറത്തി, വമ്പന്മാരെ നിഷ്പ്രഭരാക്കി കാനം CMS സ്കൂളിനെയും, 2023ൽ മല്ലപ്പള്ളി CMS സ്കൂളിനെയും ജില്ലാ തലത്തിൽ ചാമ്പ്യൻമ്മാരാക്കുന്നതിലും അദ്ദേഹത്തിന്റെ പരിശീലന മികവ് നിർണായക പങ്കുവഹിച്ചതായി വിലയിരുത്തപ്പെടുന്നു,രാഷ്ട്രീയ പ്രവർത്തനങ്ങളിലും കായികരംഗത്തും ഒരുപോലെ സജീവ സാന്നിധ്യമായി മാറിയ ഷിനോ വി. ഐസക്കിന്റെ സേവനങ്ങൾ അഭിനന്ദനാർഹമാണ്, ലഹരിക്ക് അടിമകളാകുന്ന യുവസമൂഹം പ്രത്യേകിച്ച് വിശേഷ ദിവസങ്ങളിൽ ഈ വിപത്തിൽ നിന്നും മോചിതരായി ജീവിതത്തിലേക്ക് തിരിച്ചുവരേണ്ടത് സമൂഹത്തിന്റെയും കുടുംബത്തിന്റെയും ആവശ്യമാണെന്നും ലഹരിയുടെ പാതയിൽ നിന്നും യുവജനത മോചനം പ്രാപിച്ചു ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻ ശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു,
യുവസമൂഹത്തിനു ജീവകാരുണ്യ പ്രവർത്തങ്ങളിൽ ഏർപ്പെടുവാൻ പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടു കൂടി ആണ് കേരളത്തിന്റെ ദേശീയ ഉത്സവം ആയ തിരുവോണ ദിവസം തന്നെ താൻ ഇതിന് തയ്യാറായത് എന്നും, ഓണം എന്നത് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് വെളിച്ചം പകരുന്നതു കൂടിയാകണം എന്നും അദ്ദേഹം കൂട്ടി ചേർത്തു, 50തവണയിൽ കുറയാതെ തന്റെ രക്തം ദാനം നൽകി ജീവികാരുണ്യപരമായ ഈ സേവനത്തിൽ പങ്കാളിത്തം വഹിക്കുവാൻ സാധിക്കും എന്ന പ്രതീക്ഷയും സന്തോഷവും അദ്ദേഹം പങ്കുവച്ചു, ഇരുപത്തിയഞ്ചാമത് തവണ അദ്ദേഹം രക്തദാനം(AB +ve ) നൽകിയത് തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന് ആയിരുന്നു.