Kerala

പൊന്നോണം മഴയെടുക്കുമോ ;ആശങ്കയുണ്ടെങ്കിലും ആവശ തിമർപ്പിൽ മലയാളി

Posted on

നന്മയുടെ പൂവിളിയുമായി ഇന്ന് തിരുവോണം. സദ്യയും കാഴ്ചവട്ടവുമായി ഓണത്തിരക്കിലാണ് മലയാളികൾ. രാത്രി വൈകിയും മറുനാട്ടിൽ ജോലി ചെയ്യുന്ന മലയാളികൾ വീടുകളിലേക്ക് എത്തി. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

അതേസമയം, തിരുവോണം മഴ കൊണ്ടുപോവുമോ എന്നാണ് ആശങ്ക. ഇന്ന് സംസ്ഥാനത്ത് പുറപ്പെടുവിച്ച മഴ മുന്നറിയിപ്പ് പ്രകാരം 6 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ശക്തമായ കാറ്റിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്. പുലർച്ചെ പലയിടത്തും മഴ പെയ്തു തുടങ്ങി.

അതേസമയം, കേരളത്തിൽ കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദ്ദേശങ്ങൾ നൽകി. അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യത്തിൽ സമീപ ജില്ലകളിലുള്ള വെള്ളച്ചാട്ടം,

ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരണം എന്നും നിർദ്ദേശമുണ്ട്.എന്നിരുന്നാലും കേരളമൊട്ടാകെ ഓണാഘോഷങ്ങൾ പൊടി പിടിക്കുകയാണ് .ഇന്നലെ ഉത്രാടം പ്രമാണിച്ചും ആഘോഷങ്ങൾക്കു ഒരു കുറവും ഉണ്ടായിരുന്നില്ല .പച്ചക്കറി .പഴം .പല വ്യഞ്ചന കടകളിലൊക്കെ വൻ തിരക്കായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version