Kerala

: വിവിധ മേഖലകളില്‍ മികവു തെളിയിച്ച കോട്ടയം ജില്ലയില്‍നിന്നുള്ള പ്രതിഭകള്‍ക്ക് ജില്ലാതല ഓണാഘോഷ വേദിയില്‍ ആദരം

Posted on

കോട്ടയം: വിവിധ മേഖലകളില്‍ മികവു തെളിയിച്ച കോട്ടയം ജില്ലയില്‍നിന്നുള്ള പ്രതിഭകള്‍ക്ക് ജില്ലാതല ഓണാഘോഷ വേദിയില്‍ ആദരം. തിരുനക്കര മൈതാനത്ത് നടന്ന പ്രതിഭാസംഗമം പരിപാടി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.നാട്ടകം സുരേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ. ബിനിമോൻ എംഎൽഎ, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ഡി.ടി.പി.സി സെക്രട്ടറി ആതിര സണ്ണി എന്നിവർ പ്രസംഗിച്ചു.

മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ വൈക്കം വിജയലക്ഷ്മി, നടനും നിർമാതാവുമായ പ്രേം പ്രകാശ്, നാഗസ്വര വിദ്വാൻ
ഡോ. തിരുവിഴ ജയശങ്കർ, രംഗപട കലാകാരൻ ആർട്ടിസ്റ്റ് സുജാതൻ, കായിക പരിശീലകൻ കെ.പി. തോമസ് , മുതിർന്ന മാധ്യമപ്രവർത്തകൻ ജോസ് പനച്ചിപ്പുറം, സംഗീതജ്ഞൻ പ്രൊഫ. പൊൻകുന്നം രാമചന്ദ്രൻ, ഷൂട്ടിംഗ് താരം മിയ അന്ന, കഥകളി പുരസ്കാര ജേതാവ് കൂറൂർ വാസുദേവൻ നമ്പൂതിരി,

താന്ത്രികാചാര്യന്‍ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്, മോണ്ടിസോറി വിദ്യാഭ്യാസ പ്രവര്‍ത്തക ജാസ്മിൻ കെ. മാത്യു , ഇന്ത്യ ഓൺ സൈക്കിൾ പര്യടനം നടത്തിയ നവീൻ പോൾ, അന്വേഷണത്തില്‍ മികവു പുലര്‍ത്തിയ എക്സൈസ് ഉദ്യോഗസ്ഥരായ ആര്‍‍. ദര്‍ശക്, ആനന്ദ് രാജ്, സാമ്പത്തിക സാക്ഷരതാ പ്രചാരക സിജ രാജേഷ്, ഗായകൻ മനു മോഹൻ,സോഫ്റ്റ്‌ബോൾ താരം അന്ന ഡോമനിക് ,രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ
കോട്ടയം ലീഗൽ സെൽ സബ് ഇൻസ്പെക്ടർ എം എസ് . ഗോപകുമാർ എന്നിവരെയാണ് ആദരിച്ചത്.

പരിപാടിക്കു ശേഷം വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തിലുള്ള ഗാനമേളയും നടന്നു. ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ , കോട്ടയം നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version