Kerala

ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ഈരാറ്റുപേട്ട മേഖലയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ഫണ്ട് കൈമാറി

Posted on

 

ഈരാറ്റുപേട്ട: ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ഈരാറ്റുപേട്ട മേഖലയുടെ നേതൃത്വത്തിൽ പൂഞ്ഞാർ, ഈരാറ്റുപേട്ട യൂണിറ്റുകളുടെ സഹകരണത്തിൽ പ്രകൃതിദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഫണ്ട് കൈമാറ്റം സംഘടിപ്പിച്ചത്.

നിറക്കൂട്ട് സ്വാശ്രയ സംഘത്തിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് മേഖലാ പ്രസിഡന്റ് തങ്കച്ചൻ അനുരൂപും, മേഖലാ സെക്രട്ടറി മനു തീക്കോയിയും ചേർന്ന് ഫണ്ട് ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാന് കൈമാറി പരിപാടിയിൽ ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ സംസഥാന, ജില്ലാ, മേഖലാ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.

പ്രകൃതിദുരന്ത ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. V. P. നാസറിനെയും ചടങ്ങിൽ ആദരിച്ചു.

സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഭാവിയിലും ഇത്തരം സേവന പ്രവർത്തനങ്ങൾ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version