Kottayam

ആക്രമണകാരികളായ തെരുവുനായകള്‍ക്ക് ദയാവധം അനുവദിച്ച് തദ്ദേശവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി

Posted on

ആക്രമണകാരികളായ തെരുവുനായകള്‍ക്ക് ദയാവധം അനുവദിച്ച് തദ്ദേശവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി.സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. ദയാവധത്തിന് അനുമതി നല്‍കുന്നതിനായി ഓരോ തദ്ദേശ സ്ഥാപനത്തിലും ഏഴംഗ സമിതിയെ ചുമതലപ്പെടുത്തും.

തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍ ചെയര്‍മാനായ സമിതിയാകും നായകളെ ദയാവധത്തിന് വിധേയമാക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ചികിത്സിച്ച് ഭേദമാക്കാനാകാത്ത ഗുരുതര രോഗങ്ങളുള്ളവ,

ജീവന്‍ നിലനിര്‍ത്താനാകാത്ത വിധം പരിക്കേറ്റവ, പേവിഷബാധയേറ്റവ, ആക്രമണ സ്വഭാവമുള്ളവ, ആളുകളെ ആക്രമിച്ചവ എന്നിവയ്ക്കാണ് ദയാവധത്തിന് അനുമതി നല്‍കുക.

സുപ്രീംകോടതി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തെരുവുനായകളുടെ ദയാവധവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ തദ്ദേശവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഗുരുതര രോഗബാധിതരും പേവിഷബാധയേറ്റവരുമായ നായകളെ ഉള്‍പ്പെടെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമായിരിക്കും സമിതി തീരുമാനമെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version