Kerala
DCMS പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ ജസ്റ്റീസ് സൺഡേ ദിനചാരണം നടത്തി
DCMS പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ഫോറോനാ പള്ളിയിൽ വെച്ച് ജസ്റ്റീസ് സൺഡേ ദിനചാരണം നടത്തി. Dcms പാലാ രൂപതാ പ്രസിഡന്റ് ബിനോയ് ജോൺ അമ്പലംകട്ടയിൽ അധ്യക്ഷത വഹിച്ച യോഗം കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി
മോൻസ് ജേക്കബ് MLA ഉദ്ഘാടനം ചെയ്തു. ദളിത് ക്രൈസ്തവരുടെയും പാർശ്വവൽക്കരിക്ക പെട്ടവരുടെയും അവകാശങ്ങളെ കുറിച്ച് സംസാരിച്ച അദ്ദേഹം ഈ കാര്യം നിയമസഭയിൽ ചർച്ച ചെയ്യുമെന്നും ഉറപ്പ് നൽകി.
Dcms സംസ്ഥാന ഡയറക്ടർ റവ. ഫാ. ജോസുകുട്ടി ഇടത്തിനകം ആമുഖ സന്ദേശം നൽകിയ സമ്മേളനത്തിൽ പാലാ രൂപത വികാരി ജനറൽ വെരി. റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് മുഖ്യ സന്ദേശം നൽകി. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ചർച്ച് വികാരി ആർച്ച് പ്രീസ്റ്റ് വെരി. റവ. ഡോ. തോമസ് മേനാച്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. DCMS പാലാ രൂപതാ ഡയറക്ടർ റവ. ഫാ. തോമസ് കിഴക്കേകൊല്ലിത്താനത്ത്,
DCMS സംസ്ഥാന പ്രസിഡന്റ് ശ്രീ. ഷിബു ജോസഫ്, DCMS പാലാ രൂപത സെക്രട്ടറി ബിന്ദു ആന്റണി, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സിബി മാണി, പിതൃവേദി രൂപത ഖജൻജി ശ്രീ ജോർജ് ഡിക്സൺ DCMS കുറവിലങ്ങാട് യൂണിറ്റ് പ്രസിഡന്റ് k d ജോസഫ്, കുറവിലങ്ങാട് ഫോറോനാ പ്രസിഡന്റ് ആൽവിൻ മാത്യു എന്നിവർ സംസാരിച്ചു.