Kerala

ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂവിന്റെ വരവ് കുറഞ്ഞതോടെയാണ് വില കുതിച്ചുയര്‍ന്നത്

Posted on

ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൂവിന്റെ വരവ് കുറഞ്ഞതോടെയാണ് വില കുതിച്ചുയര്‍ന്നത്. ഏറ്റവും ഡിമാന്‍ഡുള്ള മുല്ലപ്പൂവിനാണ് പൊന്നുംവില. കേരളത്തില്‍ ഒരുമുഴം മുല്ലപ്പൂവിന് 70 മുതല്‍ 80 രൂപ വരെയാണ് വില. വരും ദിവസങ്ങളില്‍ വില ഇനിയും കൂടാനാണ് സാധ്യത.

തമിഴ്നാട്ടില്‍ മുല്ലപ്പൂവിന് കിലോയ്ക്ക് 4000 മുതല്‍ 6000 രൂപവരെയായി. അരളി, വെള്ള ജമന്തി, ചെത്തി എന്നിവയുടെ വിലയും മുന്നില്‍ തന്നെയാണ്.
അരളിപ്പൂവില കിലോഗ്രാമിന് 450-ല്‍ നിന്ന് 500 രൂപയായി.

വെള്ളജമന്തിയും ചെത്തിയും കിലോയ്ക്ക് 600 രൂപയാണ്. ബട്ടണ്‍ റോസ്, പൂജ റോസ് എന്നീ റോസാപ്പൂക്കള്‍ക്ക് 500 രൂപയായി. നേരത്തെ 380, 350 എന്നിങ്ങനെയായിരുന്നു വില.

മഞ്ഞ ജമന്തിക്ക് കിലോയ്ക്ക് 200 രൂപയും ഓറഞ്ച് ജമന്തിക്ക് 250 രൂപയുമാണ്.
താമരമൊട്ടിന് വലുപ്പത്തിനനുസരിച്ചാണ് വില. 50 മുതല്‍ 150 വരെ വിലവരാറുണ്ട്. വാടാമുല്ലയ്ക്ക് 200 രൂപയായി. ശതാവേരി ഒരുകെട്ടിന് 300 രൂപ വിലവരും. അലങ്കാരത്തിന് ഉപയോഗിക്കുന്ന പച്ചിലയ്ക്ക് 35 രൂപയും തുളസിക്ക് 100 രൂപയുമാണ് വിലവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version