Kerala

പ്രളയ ദുരിതാശ്വാസം :ഈരാറ്റുപേട്ടയിലെ ജനങ്ങളുടെ അതിജീവന പോരാട്ടം ഭാരതത്തിനൊക്കെ മാതൃക

Posted on

ഈരാറ്റുപേട്ട: ആഗസ്റ്റ് 1 ന് ഈ രാറ്റുപേട്ടയിലുണ്ടായ മഹാ പ്ര ളയത്തിൽ നഗരസഭാ ചെയർ പേഴ്സ‌ൺ അഡ്വ വി.പി. നാസ റിന്റെ നേതൃത്വത്തിൽ നഗരസ ഭയും, ഈരാറ്റുപേട്ട പൗരാവലി യും സംയുക്തമായി ആരംഭിച്ച സൗഹൃദ കിച്ചനിലൂടെയും തു ടർന്ന് നടത്തിയ പ്രളയദുരിതാ ശ്വാസ പ്രവർത്തനങ്ങളിലൂടെ യും ഈരാറ്റുപേട്ട തന്നെ ഒരു പുതിയ മാതൃകയായി.

തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങൾ എങ്ങനെ ആയിരിക്കണ മെന്ന് ഈരാറ്റുപേട്ട നഗരസഭയും ദുരന്തത്തിൽ ഒരുമിച്ച് നിൽക്കണമെന്ന് ഈരാറ്റുപേട്ടയിലെ ജനങ്ങളും രാജ്യത്തിന് കാണിച്ചു കൊടുത്തു.പ്രളയദുരിതാശ്വാസ പാക്കേജ് ഉൾപ്പെടെയുള്ള സഹായ പ്രവർ ത്തനങ്ങളുടെ വരവ് ചെലവ് ക ണക്കുകൾ ചെയർപേഴ്സൺ അഡ്വ വി.പി. നാസർ പുറത്തുവിട്ടു.

ആകെ വരവ് 37,11,701 രൂപ 4 ദിവസത്തെ ഭക്ഷണം ദുരിത ബാധിതർക്ക് കമ്മ്യൂണിറ്റി കി ച്ചൻ വഴി നൽകിയ വകയിൽ ചിലവായത് 3,53,423 രൂപായാ ണ് . ദുരിതബാധിതർക്ക് ബെഡ്, ഗ്യാസ് സ്റ്റൗ, കുക്കർ, അ യൺ ബോക്സ് തുടങ്ങിയ വി ട്ടുപകരണങ്ങൾ വിതരണം ചെയ്ത‌ വകയിൽ പർച്ചേസ് ചെയ്തത് 30,18,278 രൂപയാണ്. അവശ്യസാധനങ്ങൾ ആവശ്യാ നുസരണം വാങ്ങുന്നതിന് വി ടുകളിൽ നൽകിയ പർച്ചേസ് കൂപ്പൺ നൽകിയത് 3, 40,000 രൂപക്കാണ്. വീട്ടുപകരണങ്ങ ളും മറ്റുമായി തുക കൂടാതെ 20 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ നഗരസഭയും പൗ രാവലിയും ചേർന്ന് നടത്തിയ കമ്യൂണിറ്റി കിച്ചണിലേക്കും, ക ളക്ഷൻ സെൻ്ററിലേക്കും ലഭി ക്കുകയുണ്ടായി.

ഇതുകൂടാതെ വ്യാപാരി വ്യാവ സായി ഏകോപന സമിതി,ദ ക്ഷിണ കേരള ജംയ്യത്തുൽ ഉ ലമാ, മുസ്ലിം ലീഗ്, സി.പി.എം. വെൽഫയർ പാർട്ടി, എ സ്.ഡി.പി.ഐ. മുജാഹിദ് വിഭാ ഗങ്ങൾ, പ്രവാസി സംഘടനകൾ, ഈരാറ്റുപേട്ട കൊച്ചി ചാ പ്റ്റർ, വ്യാവസായ ഗ്രൂപ്പായ അ ജ്‌മി ഫുഡ്‌സ്, കെ.കെ ഫുഡ്സ്, തൊടുപുഴ അൽഅസ്ഹർ ഗ്രൂ പ്പുകൾ ദുരിത ബാധിതരെ ന ഹായിക്കാനായി ലക്ഷങ്ങളാണ് ചെലവഴിച്ചത്.

ഈരാറ്റുപേട്ടയിലെ ടീം റെസ് ക്യൂ ടീമുകളായ നന്മക്കൂട്ടം, ടീം എമർജൻസി, ടീം റെസ്ക്യൂ ഫോഴ്സ് എന്നീ സംഘടനകൾ പ്രളയത്തിൽ അകപ്പെട്ടവരെ ര ക്ഷിച്ച് രക്ഷാപ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. കൂടാതെ പൂ ഞ്ഞാർ എം.എൽ.എ എം.ജെ. സെബാസ്റ്റ്യനും ആന്റോ ആന്റ ണി എം.പി യും പ്രളയബാധി തർക്ക് ഭക്ഷ്യ കിറ്റുകൾ നൽകിയിരുന്നു.

ദുരിതകാലത്ത് ഒപ്പം നിന്ന ഓ രോ വ്യക്തികളോടും സംഘട നകളോടും സ്ഥാപനങ്ങളോടും ചെയർപേഴ്‌സൺ അഡ്വ വി.പി. നാസർ നന്ദി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version