Kerala

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയം;പ്രശ്നപരിഹാരത്തിന് കേന്ദ്രസര്‍ക്കാരിനെ സമീപിക്കും

Posted on

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയം; തീരുമാനം പുനപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യം; പ്രശ്നപരിഹാരത്തിന് കേന്ദ്രസര്‍ക്കാരിനെ സമീപിക്കും

പാലക്കാട് റെയില്‍വേ ഡിവിഷനില്‍നിന്ന് മംഗലാപുരം സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം ഏകപക്ഷീയമാണ്. വളരെ പ്രധാനപ്പെട്ട മംഗലാപുരം ജങ്ഷന്‍ ഒഴിവാക്കിയതിലൂടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയുകയും ഇത് ഡിവിഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

നിലവില്‍ സതേണ്‍ റെയില്‍വേയില്‍ ഉള്‍പ്പെട്ട ഉള്ളാള്‍ മുതല്‍ മംഗലാപുരം വരെയുള്ള പ്രദേശങ്ങള്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ ലയിക്കുന്നതോടെ സതേണ്‍ റെയില്‍വേക്കും കേരളത്തിനും വലിയ നഷ്ടമാണ് സംഭവിക്കുന്നത്. സംസ്ഥാനത്തെ അറിയിക്കുകയോ ഏതങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തുകയോ ചെയ്യാതെയാണ് പാലക്കാട് ഡിവിഷനെ വിഭജിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തീരുമാനം പുനപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണ്.

അടിയന്തരമായ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. പ്രധാനമന്ത്രിക്കും കേന്ദ്ര റെയില്‍വെ മന്ത്രിക്കും കത്തയയ്ക്കും. സംസ്ഥാനത്തെ എം.പിമാരുടെ കൂടി സഹകരണത്തോടെ തീരുമാനം പുനപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version