Kerala

കുഞ്ഞിക്കൈകളിൽ ഹരിതനന്മ; രാമപുരം എസ്.എച്ച്.എൽ.പി. സ്കൂളിൽ പച്ചക്കറിത്തൈ വിതരണവും കർഷകദിനാചരണവും

Posted on

 

രാമപുരം: കൃഷിയുടെ ആദ്യ ബാലപാഠങ്ങൾ കുഞ്ഞിക്കൈകളിലൂടെ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ രാമപുരം എസ്.എച്ച്.എൽ.പി. സ്കൂളിൽ ‘കുഞ്ഞിക്കൈകളിൽ ഹരിത നന്മ’ പദ്ധതിക്ക് തുടക്കമായി. കർഷകദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പച്ചക്കറിത്തൈ വിതരണം ചെയ്തു.

പരിപാടിയുടെ ഉദ്ഘാടനം ഉഴവൂർ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ
ഷിബു എ ആർ നിർവഹിച്ചു. രാമപുരം കൃഷിഭവൻ അസി. കൃഷി ഓഫിസർ ശ്രീജാ ടി എസ് കുട്ടികൾക്കായി തയ്യാറാക്കിയ തൈയുടെ വളർച്ച നിരീക്ഷിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള വളർച്ചാ വിശകലന റിപ്പോർട്ട് കൈമാറി.

ഓരോ കുട്ടിയും തങ്ങൾക്ക് ലഭിച്ച പച്ചക്കറിത്തൈ വീട്ടിൽ നട്ടുവളർത്തുകയും അതിന്റെ വളർച്ച നിരീക്ഷിച്ച് രേഖപ്പെടുത്തുകയും ചെയ്യും. കൃഷിയോടുള്ള താൽപര്യം കുട്ടികളിൽ വളർത്തുന്നതിനും, പ്രകൃതിയോടും മണ്ണിനോടുമുള്ള സ്നേഹം വളർത്തുന്നതിനും, ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലിസ മാത്യൂസ്, കാർമ്മൽ നേഴ്സറി principal സിസ്റ്റർ റെജീൻ, പി ടി എ വൈസ് പ്രസിഡന്റ് ഡെൻസിൽ അമ്പാട്ട്,എം.പി.ടി.എ. പ്രസിഡന്റ് ഡോണാ ജോളി ജേക്കബ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മനു, ആൻഡ്രൂസ്, രാജേഷ്, ബിനീഷ്,സോണിയ, ജോസ് നാ,തുടങ്ങിയവരും,അധ്യാപകരും രക്ഷിതാക്കളും കുട്ടികളും പരിപാടിയിൽ സജീവമായി പങ്കാളികളായി.

സ്കൂളിലെ കതിർ കാർഷിക ക്ലബ്, മനോരമ നല്ലപാഠം, മാതൃഭൂമി സീഡ് തുടങ്ങിയ വിവിധ ഹരിത ക്ലബ്ബുകളിലെ അംഗങ്ങളും അധ്യാപക കോർഡിനേറ്റർമാരും പദ്ധതിക്ക് നേതൃത്വം നൽകി.

കുട്ടികളുടെ കൈകളിൽ ഒരു പച്ചക്കറിത്തൈ മാത്രമല്ല, കൃഷിയുടെയും പ്രകൃതിസംരക്ഷണത്തിന്റെയും ഉത്തരവാദിത്വം കൂടിയാണ് ഏൽപ്പിക്കുന്നതെന്ന സന്ദേശമാണ് ‘കുഞ്ഞിക്കൈകളിൽ ഹരിത നന്മ’ പദ്ധതിയിലൂടെ സ്കൂൾ സമൂഹം മുന്നോട്ടുവയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version