Kerala
കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശക്കെതിരെ എതിർപ്പുമായി ഹൈബി ഈഡൻ എം പി
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശക്കെതിരെ എതിർപ്പുമായി ഹൈബി ഈഡൻ എം പി. ഇത് സംബന്ധിച്ച്ഹൈബി ഈഡൻ മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ചു. കേരളം മെട്രോ എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നീക്കം വിചിത്രമാണെന്ന് ഹൈബി ഈഡൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അഭിപ്രായ ഐക്യമില്ലാതെ അന്തിമ തീരുമാനത്തിലേക്ക് കടക്കരുതെന്നും ഹൈബി ഈഡൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
‘കൊച്ചി മെട്രോ എന്നതിന് പകരം കേരളം മെട്രോ എന്നു പേരു മാറ്റാൻ ഒരു വിചിത്രമായ നടപടിയിലൂടെ മെട്രോ എം ഡി സംസ്ഥാന സർക്കാരിന്റെ അംഗീകാരം തേടിയിരിക്കുകയാണ്.
സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും കൊച്ചി മെട്രോയുടെ സാങ്കേതിക വൈദഗ്‌ധ്യം പ്രയോജനപ്പെടുത്തുന്നത് അഭിമാനകരമാണ്.
എന്നാൽ നിർദേശിക്കപ്പെട്ടിട്ടുള്ള ഈ പേര് മാറ്റം ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല. പേര് മാറ്റാതെ തന്നെ കമ്പനിയുടെ സേവനം ആവശ്യക്കാർക്ക് നൽകുക എന്നതാണ് ഉചിത’മെന്നും കത്തിൽ ഹൈബി ഈഡൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.