Kerala
സപ്ലൈകോ ഓണം ഫെയർ മാണി സി. കാപ്പൻ എം.എൽ.എ നാളെ (21.8.2026)ഉദ്ഘാടനം ചെയ്യും
പാലാ:- ഓണത്തിന് നിത്യോപയോഗസാധനങ്ങൾ ന്യായവിലക്ക് ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സപ്ലൈകോയുടെ ഓണം ഫെയർ നാളെ (21.8.2026 വെള്ളി ) മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് ടി.ബി റോഡിലുള്ള സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ചേരുന്ന യോഗത്തിൽ പാലാ നഗരസഭ ചെയർപേഴ്സൺ മായ രാഹുൽ അദ്ധ്യക്ഷത വഹിക്കും.
വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ ആശംസകളർപ്പിക്കും. ഓണ സദ്യക്കുള്ള വിഭവങ്ങളുടെ നാലു തരം കിറ്റുകളും നിരവധിയായ ഓഫറുകളോടെ വിവിധ ഗൃഹോപകരണങ്ങളും ഭക്ഷ്യ വസ്തുക്കളും ശബരി ഉല്പന്നങ്ങളുടെ സ്പഷ്യൽ പാക്കേജുകളും ഇത്തവണത്തെ പ്രത്യേകതയാണ്. ഇന്ന് (20.8.26 ) ആരംഭിച്ച ഫെയർ 25 ാം തീയതി വരെ ഉണ്ടായിരിക്കുമെന്ന് സപ്ലൈകോ താലൂക്ക് ഡിപ്പോ മാനേജർ അറിയിച്ചു.
ആഗസ്റ്റ് 20 മുതൽ 25 വരെയാണ് ഓണം ഫെയർ സംഘടിപ്പിക്കുന്നത്. ഓണം ഫെയറിനോടനുബന്ധിച്ച് ഈ കാലയളവിൽ ഞായറാഴ്ച ഉൾപ്പെടെ സപ്ലൈകോ ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തിക്കുന്നതാണ്.