Kerala

വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തിൽ ഉന്നയിച്ച അഞ്ച് പ്രധാന ആവശ്യങ്ങൾ കോതമംഗലം എം.എ. കോളേജ് മാനേജ്മെന്റ് അംഗീകരിച്ചു

Posted on

 

വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തിൽ ഉന്നയിച്ച അഞ്ച് പ്രധാന ആവശ്യങ്ങൾ കോതമംഗലം എം.എ. കോളേജ് മാനേജ്മെന്റ് അംഗീകരിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കോളേജ് പുറത്തിറക്കി.

ഇതനുസരിച്ച് സേ പരീക്ഷ ഫീസ് 6000 രൂപയിൽ നിന്നും 1000 രൂപയായി കുറയ്ക്കുകയും, കെടിയു നിർദ്ദേശപ്രകാരമുള്ള മിനിമം ക്രെഡിറ്റ് സിസ്റ്റം നടപ്പാക്കുമെന്ന് സർക്കുലറിൽ വ്യക്തമാക്കുകയും ചെയ്തു. കൂടാതെ വിദ്യാർത്ഥി അക്കാദമി കൗൺസിൽ യോഗങ്ങൾ കൃത്യമായി വിളിച്ചു ചേർക്കാനും, കുറഞ്ഞ ക്രെഡിറ്റിന്റെ പുറത്ത് രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന കുട്ടികൾക്ക് അഞ്ചാം സെമസ്റ്ററിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമൊരുക്കാനും തീരുമാനമായി.

അരുണാചൽ സ്വദേശിയായ മിർച്ചി മിർപ്പുവിൻ്റെ ആത്മഹത്യയെ തുടർന്ന്, കുറഞ്ഞ ക്രെഡിറ്റ് സ്കോർ മാനദണ്ഡങ്ങൾക്കെതിരെയും മാനേജ്മെന്റ് നടപടികൾക്കെതിരെയും വിദ്യാർത്ഥികൾ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version