Kerala

പ്രകൃതിദുരന്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച ചെറുകിട ഹോട്ടൽ ഉടമകൾക്ക് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ (കെഎച്ച്ആർഎ) ‘സഹായഹസ്തം

Posted on

ഈരാറ്റുപേട്ട: പ്രകൃതിദുരന്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച ചെറുകിട ഹോട്ടൽ ഉടമകൾക്ക് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ (കെഎച്ച്ആർഎ) ‘സഹായഹസ്തം’ പദ്ധതിയിലൂടെയുള്ള ധനസഹായം വിതരണം ചെയ്തു. ഈരാറ്റുപേട്ട, പൂഞ്ഞാർ മേഖലകളിൽ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും കടകൾ തകർന്നവർക്കാണ് അസോസിയേഷൻ സഹായധനം നൽകിയത്.

​ഈരാറ്റുപേട്ട വിന്നർ ഹോട്ടലിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീ. വി.പി. നാസർ സഹായധന വിതരണം നിർവഹിച്ചു. കെഎച്ച്ആർഎ യൂണിറ്റ് പ്രസിഡന്റ് സുകുമാരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി, ഫുഡ് സേഫ്റ്റി ഓഫീസർ ശ്രീ. നവീൻ ജെയിംസ്, കെഎച്ച്ആർഎ ജില്ലാ പ്രസിഡന്റ് ശ്രീ. ഫിലിപ്പ് കുട്ടി, ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ്, സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ശരീഫ്, യൂണിറ്റ് സെക്രട്ടറി ശ്രീ. നാസർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബിജോയ് ബി. ജോർജ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് ശ്രീ. എ.കെ. അൻസാരി നന്ദി രേഖപ്പെടുത്തി. ദേശീയഗാനത്തോടെ യോഗ നടപടികൾ അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version