Kerala

പള്ളിക്കത്തോട് മുൻ എസ്.എച്ച്.ഒയ്ക്ക് കഞ്ചാവിനെപ്പറ്റി ക്ലാസെടുത്ത് വൈറലായ യുവാവിനെ വീണ്ടും കഞ്ചാവുമായി പിടികൂടി

Posted on

പള്ളിക്കത്തോട് : പള്ളിക്കത്തോട് മുൻ എസ്.എച്ച്.ഒയ്ക്ക് കഞ്ചാവിനെപ്പറ്റി ക്ലാസെടുത്ത് വൈറലായ യുവാവിനെ വീണ്ടും കഞ്ചാവുമായി പിടികൂടി. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് കൊടിമറ്റത്തിൽ വീട്ടീൽ കെ.ഡി ഷെബിനെയാണ് (37) ) ജില്ലാ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും പള്ളിക്കത്തോട് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

നേരത്തെ പള്ളിക്കത്തോട് സിഐ ആയിരുന്ന നിലവിൽ മലപ്പുറം ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്.പിയായി പ്രവർത്തിക്കുന്ന കെ.പി ടോംസൺ കഞ്ചാവുമായി ഷെബിനെ പിടികൂടിയിരുന്നു. അന്ന് കെ.പി ടോംസണിന് കഞ്ചാവിൻ്റെ ഔഷധഗുണത്തെപ്പറ്റി ഷെബിൻ ക്ലാസെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ഷെബിൻ വീണ്ടും കഞ്ചാവ് വിൽപ്പന നടത്തുന്നതായി ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യുവിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

ഇതേ തുടർന്ന് നർക്കോട്ടിക് സെൽ ഡിവൈഎസ്.പി യു.ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സംഘത്തിന് ഇയാളെ നിരീക്ഷിക്കാൻ നിർദേശം നൽകുകയായിരുന്നു. തുടർന്നാണ് വിൽപ്പനയ്ക്ക് കഞ്ചാവുമായി എത്തിയ ഇയാളെ പിടികൂടിത്. ഇയാളെ കോടതിയിൽ ഹാജരാക്കും. സംസ്ഥാന ആഭ്യന്തരവകുപ്പിൻ്റെ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ജില്ലയിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായാണ് ഇപ്പോൾ പള്ളിക്കത്തോട്ടിലും പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version