Kerala
കടനാടുകാർ ഒറ്റയ്ക്കല്ല ,കൂട്ടുകാരുണ്ട് കൂത്താട്ടുകുളത്ത് ;ദേശീയ പതാക ഗ്രില്ലിൽ കെട്ടിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസ്
പാലാ :ദേശീയ പതാകയോട് അനാദരവ് കാണിച്ച് പാലാ കടനാട് കണ്ടത്തിമാവ് കുപ്രസിദ്ധി നേടിയപ്പോൾ അവർക്കു കൂട്ടായി കൂത്താട്ടുകുളത്ത് നിന്നും മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു .കൂത്താട്ടുകളം സബ് രജിസ്ട്രാർ ആഫീസിലെ ഗ്രില്ലിൽ ആണ് ഉദ്യോഗസ്ഥർ ദേശീയ പതാക കെട്ടിയത്.
പി വി സി പൈപ്പിൽ ദേശീയ പതാക കെട്ടിയ ശേഷം കെട്ടിടത്തിന്റെ വാതിലയുള്ള ഗ്രില്ലിൽ കെട്ടിവച്ചിട്ട് ഉദ്യോഗസ്ഥർ പോവുകയായിരുന്നു .സംഭവം ശ്രദ്ധയിൽപെട്ട ഹിന്ദു മുന്നണി പ്രവർത്തകർ പോലീസിൽ അറിയിക്കുകയായിരുന്നു .പോലീസ് സ്ഥലത്തെത്തി ദേശീയ പതാക അഴിച്ചു മാറ്റി .ഓഫീസിലെ എല്ലാ ജീവനക്കാർക്കെതിരെയും പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട് .
പലയിടത്തും രാഷ്ട്രീയ പാർട്ടികൾ അവരുടെ കൊടിമരത്തിൽ ദേശീയ പതാക കെട്ടിയതായും റിപ്പോർട്ടുകൾ ഉണ്ട് .സംഭവം ശ്രദ്ധയിൽപെട്ട ഉടനെ പലരും അത് അഴിച്ചു മാറ്റി.വൈകിട്ട് 5 മണിക്ക് ശേഷം ദേശീയ പതാക താഴ്ത്തി കെട്ടണമെന്നുള്ള വിവരവും പലർക്കും അറിയത്തില്ല .പക്ഷെ സഭാവങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ പലരും വൈകിട്ടോടെ ദേശീയ പതാക അഴിച്ചു മാറ്റി .