Kerala

ഈരാറ്റുപേട്ട :ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം, സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കേൾവി – സംസാര പരിമിതർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സ്വാതന്ത്ര്യ ദിനനാഘോഷം നടത്തി

Posted on

ഈരാറ്റുപേട്ട :ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം, സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കേൾവി – സംസാര പരിമിതർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സ്വാതന്ത്ര്യ ദിനനാഘോഷം നടത്തി.

വിദ്യാർഥികൾ ദേശീയ ഗാനത്തിൻ്റെ ആംഗ്യ ഭാഷാ രീതിയിലുള്ള അവതരണവും നടത്തി.പിടിഎ പ്രസിഡണ്ട് മുജീബ് മഠത്തിപറമ്പിലിൻ്റെ അധ്യക്ഷതയിൽ സീനിയർ അസിസ്റ്റൻറ് ഷീജ എം.എസ് പതാക ഉയർത്തി. വാർഡ് മെമ്പർ അഫ്സൽഇജാസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് സിസി പൈകടയിൽ, പിടിഎ വൈസ് പ്രസിഡൻ്റ് അനസ് പാറയിൽ,നാഷണൽ സർവീസ് സ്കീം കോർഡിനേറ്റർ സിന്ധു പി ജി,

സ്കൗട്ട് ആൻഡ് ഗൈഡ്സ് കോർഡിനേറ്റർമാരായ കൃഷ്ണമണി എൻ ,രതീഷ് വി.ആർ, രശ്മി രഘുനാഥ്, കരിയർ കോർഡിനേറ്റർ മനോജ് റ്റി. ബെഞ്ചമിൻ, വിദ്യാർത്ഥി കോർഡിനേറ്റർമാർ എന്നിവർ നേതൃത്വം നൽകി. +2വിദ്യാർഥിനിയായ ഗായത്രി കിരൺ വന്ദേമാതര നൃത്താവിഷ്കാരം നടത്തി. ദേശഭക്തിഗാനാലാപനം എന്നിവയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version