Kerala
കുറവിലങ്ങാട് ഹരിതോത്സവം ബ്ലോക്ക് പ്രസിഡണ്ട് ബിന്ദു സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു
കുറവിലങ്ങാട് ഹരിതോത്സവം ഉദ്ഘാടനം നടന്നു. കാർഷിക ഫലവൃക്ഷ പ്രചാരക സമിതിയും, , ഹരിത കേന്ദ്രവും, സൗത്ത് സൺ അഗ്രികൾച്ചർ ഫാമും, സംയുക്തമായി അലങ്കാര പുഷ്പ ഫലവർഷ പ്രദർശനവും വിപണനവും ഉദ്ഘാടനവും 2026 ആഗസ്റ്റ്15 ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ നടന്നു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹനൻ കുമാറിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ബ്ലോക്ക് പ്രസിഡണ്ട് ബിന്ദു സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് ജനപ്രതിനിധികളും ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ശ്രീകുമാർ കൈമൾ, പി വി മാത്യു,പി വി സതീഷ് കുമാർ തുടങ്ങി ജനപ്രതിനിധികളും ബഹുമാന്യ വ്യക്തികളും പങ്കെടുത്തു.രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണിവരെ പ്രവേശനം സൗജന്യം. മുന്നൂറിൽപരം ഫലവൃക്ഷത്തൈകൾ, അലങ്കാര പൂച്ചെടികൾ, നാടനും അത്യുല്പാദനശേഷിയുള്ള ഹൈബ്രിഡും നാടനുമായ പച്ചക്കറി വിത്തുകൾ , പച്ചക്കറി തൈകൾ, ജൈവ കീടനാശിനികൾ, ജൈവവളങ്ങൾ, കാർഷിക മൂല്യ വർദ്ധിത ഉത്പന്ന ങ്ങളായ വൻതേൻ ചെറുതേൻ,
തേൻ മൂല്യ വർധിത ഉൽപ്പന്നങ്ങൾ തുടങ്ങിയവയും , ഹോം മെയ്ഡ് സോപ്പുകൾ, സിറപ്പുകൾ, ആയുർവേദ മരുന്നുകളായ ചങ്ങലംപരണ്ട തൈലം, ഹെയർഓയിൽ…. എന്നിവയും ഹരിതോത്സവത്തിൽ വിപണനം ചെയ്യുന്നു. ആഗസ്റ്റ് 22 തീയതി തീയതി അടുക്കളത്തോട്ടം, തേനീച്ച വളർത്തൽ, കോഴി വളർത്തൽ, ടെറസ് ഫാമിംഗ്, ഊർജ്ജ സംരക്ഷണം, എന്നി വിഷയങ്ങളിൽ സൗജന്യ പരിശീലനം നൽകുന്നു. പിന്നീട് വിദഗ്ധ പരിശീലനം ആവശ്യമുള്ളവർക്ക് നൽകുന്നതാണ് . പഴയ വസ്ത്രങ്ങളുടെ പുനരുപയോഗത്തിന്റെ ഭാഗമായി സൗജന്യ പരിശീലനം നൽകുന്നു. തയ്യൽ അറിയാവുന്നവർക്ക് വേണ്ടിയാണ് ഈ പരിശീലനം സംഘടിപ്പിക്കുന്നത്. പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി പേര് താഴെപ്പറയുന്ന നമ്പരുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. Ph 9562369001,8921589437.