Kerala
ദുരിത ബാധിതർക്ക് കരുത്തുപകരാൻ എന്നും കൂടെയുണ്ടാകും: മാർ . ജോസഫ് കല്ലറങ്ങാട്ട്
പെരിങ്ങളം: പ്രകൃതി ദുരന്തങ്ങളിൽ വീടും ഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് കരുത്തുപകരാൻ പാലാ രൂപത പ്രതിജ്ഞാബദ്ധമാണെന്നും പെരിങ്ങളം ഇടവകയുടെ ” കരുതൽ “പുനരധിവാസ പദ്ധതി മാതൃകാപരമാണെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
ദുരന്ത ബാധിതർക്ക് ആശ്വാസം പകരുന്നതിനായി വിവിധ ഇടവക പ്രദേശങ്ങൾ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. പതിനഞ്ചു പുതിയ വീടുകളുടെ നിർമ്മാണവും പതിനെട്ടു വീടുകളുടെ പുന:നിർമ്മാണവും നിരവധി കുടുംബങ്ങളുടെ ജീവിത മാർഗ്ഗം വീണ്ടെടുക്കലും ലക്ഷ്യം വെച്ചുള്ള രൂപതയുടെ സമഗ്രമായ പദ്ധതിക്ക് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയാണ് നേതൃത്വം കൊടുക്കുന്നത്. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ പെരിങ്ങുളത്തെത്തിയ ഉന്നതതല സംഘത്തിൽ വികാരി ജനറാളുമാരായ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് , മോൺ. ജോസഫ് കണിയോടിക്കൽ , ഫിനാൻസ് ഓഫീസർ ഫാ.ജോസഫ് മുത്തനാട്ട്,
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.ജോസഫ് വാട്ടപ്പിള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.ഫ്രാൻസീസ് ഇടത്തിനാൽ ,ഫാ.മാത്യു പുളിയ്ക്കപ്പറമ്പിൽ , പെരിങ്ങുളം പള്ളി വികാരി ഫാ.ജോർജ് മടുക്കാവിൽ , സഹ വികാരി ഫാ.മാത്യു അമ്മോട്ടുകുന്നേൽ,മംഗളഗിരി പള്ളി വികാരി ഫാ.തോമസ് കൊച്ചോടയ്ക്കൽ, കെയർ ഹോം ഡയറക്ടർ ഫാ.ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം, ഫാ.അഗസ്റ്റ്യൻ കണ്ടത്തികുടിലിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ദുരിത ബാധിതർക്ക് രൂപതയുടെ സ്നേഹോപഹാരവും ബിഷപ്പ് സമ്മാനിച്ചു.