Kerala

സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.ഗാന്ധിജി, നെഹ്രു, സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ്, ഭാരതാംബ തുടങ്ങിയ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികൾ പരിപാടികൾക്ക് മിഴിവേകി

Posted on

പാലാ: സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.ഗാന്ധിജി, നെഹ്രു, സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ്, ഭാരതാംബ തുടങ്ങിയ വേഷങ്ങൾ ധരിച്ചെത്തിയ കുട്ടികൾ പരിപാടികൾക്ക് മിഴിവേകി.

ദേശീയ പതാകയും, മൂവർണ്ണനിറത്തിലുള്ള തൊപ്പിയും ധരിച്ചാണ് കുട്ടികൾ ഇന്ന് സ്കൂളിലെത്തിയത്.പ്രസംഗ ചങ്ങല, ദേശഭക്തിഗാനം, ‘ തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരുന്നു.കലാ പരിപാടികൾക്ക് ശേഷം വർണ്ണശബളമായ സ്വാതന്ത്ര്യ ദിന റാലിയും ഉണ്ടായിരുന്നു. പരിപാടികൾ ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ.ചീരാംകുഴി ഉദ്ഘാടനം ചെയ്തു.പി റ്റി.എ പ്രസിഡൻ്റ് ജിജോ മാത്യു അധ്യക്ഷത വഹിച്ചു.

മഞ്ജുഷ ടോണി, സി.ലിജി, ബിൻസി സെബാസ്റ്റിൻ, സി.ഡെൽന, സി.ജെസ്സ് മരിയ, ലിജോ ആനിത്തോട്ടം, നീനു ബേബി, കാവ്യാമോൾ മാണി, ജോളി മോൾ തോമസ്, സി. മരിയ, അനു മെറിൻ അഗസ്റ്റിൻ, ജോസ്മിൻ പി.ജെ., ടെസിൻ മാത്യു, ഡോണാ തോമസ്, സുമി തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version