Kerala

പാലാ സർക്കാർ ആയുർവേദ ആശുപത്രിക്ക് ഫാനുകൾ സംഭാവന നൽകുന്നതിന് ഇടപെട്ട് ദേവസ്യാച്ചൻ മററത്തിലും ബൈജു കൊല്ലംപറമ്പിലും

Posted on

 

പാലാ: പാലാ സർക്കാർ ആയുർവേദ ആശുപത്രിയിലേക്ക് പുതിയ ബ്ലോക്കിലേയ്ക്ക് രണ്ട് വാൾ ഫാനുകളും നാല് സീലിംഗ് ഫാനുകളും സംഭാവനയായി നൽകി. ആശുപത്രിയുടെ ആവശ്യകത പരിഗണിച്ച് MOD Group ആണ് ഫാനുകൾ സ്പോൺസർ ചെയ്തത്.

ആശുപത്രിയിൽ ഫാനുകൾ ആവശ്യമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം ബൈജു കൊല്ലമ്പറമ്പിൽ നടത്തിയ ഇടപെടലിനെ തുടർന്നാണ് MOD Group ഫാനുകൾ സ്പോൺസർ ചെയ്തത്.

ഫാനുകൾ കൈമാറുന്നതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ നടന്ന ചടങ്ങിൽ MOD Group ചെയർമാൻ ദേവസ്യ മറ്റത്തിൽ ഫാനുകൾ സി.എം-ഒയ്ക്ക് കൈമാറി മുൻ നഗരസഭ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജിജി ബൈജു കൊല്ലംപറമ്പിൽ, കൗൺസിലർ ഷാജു വി തുരുത്തൻ, വാർഡ് കൗൺസിലർ ബെറ്റി ഷാജു തുരുത്തൻ.
CMO ഡോ. റോഷ്നി സി, ഡോ. ദീപ വി, ഡോ. ശ്രീജിത്ത് എസ് പി, ഡോ. ആരതി എസ് നായർ, ഡോ. ഹീര സാബു, ദിയ ജോർജ്, അർച്ചന ലൂസി ജോയ്, അപർണ വി കെ തുടങ്ങിയവർ പങ്കെടുത്തു.

ചടങ്ങിൽ ആശുപത്രിയുടെ ആവശ്യങ്ങളും രോഗികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കേണ്ടതിന്റെ പ്രാധാന്യവും ചർച്ചയായി.
ആശുപത്രിക്ക് ആവശ്യമായ ഫാനുകൾ സ്പോൺസർ ചെയ്ത MOD ഗ്രൂപ്പിനും ഇതിനായി ഇടപെട്ട ബൈജു കൊല്ലമ്പറമ്പിലിനും ആശുപത്രി അധികൃതർ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version