Kerala

കോട്ടയം ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം; മന്ത്രി മോൻസ് ജോസഫ് പതാക ഉയർത്തും

Posted on

 

കോട്ടയം: ജില്ലാതല സ്വാതതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ ഓഗസ്റ്റ് 15 (ശനി) രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. ജില്ലയുടെ ചുമതലയുള്ള ജലവിഭവ-ഭവനനിർമാണ വകുപ്പുമന്ത്രി മോൻസ് ജോസഫ് രാവിലെ ഒൻപതിന് പതാക ഉയർത്തും. തുടർന്ന് സല്യൂട്ട് സ്വീകരിച്ചശേഷം അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകും.ചടങ്ങുകൾ രാവിലെ 8.35ന് ആരംഭിക്കും. പരേഡിൽ 25 പ്ലറ്റൂണുകൾ പങ്കെടുക്കും.

പോലീസ്, എക്സൈസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന-5, എൻ.സി.സി. സീനിയർ, ആൺ, പെൺ വിഭാഗങ്ങൾ- 5 , സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ-6, സ്‌കൗട്ട്, ഗൈഡ്സ് -4, ജൂനിയർ റെഡ്ക്രോസ് -2, ബാൻഡ്-3 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിൽ അണിനിരക്കുന്ന പ്ലറ്റൂണുകളുടെ എണ്ണം.

ജില്ലാ പോലീസ് ആസ്ഥാനത്തെ റിസർവ് ഇൻസ്പെക്ടർ ഡി. ജയകുമാർ ആണ് പരേഡ് കമാൻഡർ. സബ് ഇൻസ്പെക്ടർ കെ. രാജേഷ് സെക്കൻഡ് ഇൻ കമാൻഡും ജില്ലാ പോലീസ് ആസ്ഥാനത്തെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ വിൽസൺ വി. ജോൺ ബാൻഡ് മാസ്റ്ററുമായിരിക്കും.

ജില്ലാ പോലീസ് ആസ്ഥാനത്തെ റിസർവ് സബ് ഇൻസ്പെക്ടർ ബിറ്റു തോമസ്, ചങ്ങനാശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബെജിൻ കെ. ബെന്നി, കാഞ്ഞിരപ്പള്ളി സബ് ഇൻസ്പെക്ടർ വർഷ മധു, കോട്ടയം റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എ. അഖിൽ, വണ്ടൻപതാൽ സെക്ഷൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി. രാജേഷ് എന്നിവർ യഥാക്രമം ഡി.എച്ച്.ക്യൂ , സിവിൽ പോലീസ്, വനിതാ പോലീസ്, എക്സൈസ് ഫോറസ്റ്റ് പ്ലറ്റൂണുകളെ നയിക്കും.

സ്റ്റുഡൻറ് പോലീസ് കേഡറ്റ് വിഭാഗത്തിൽ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ജി.എച്ച്.എസ്, കോട്ടയം എം.ടി. സെമിനാരി എച്ച്.എസ്.എസ്, കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്.എസ്, കോട്ടയം ബേക്കർ മെമ്മോറിയൽ എച്ച്.എസ്.എസ്, ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, കോട്ടയം സി.എം.എസ്. എച്ച്.എസ്.എസ്, സ്‌കൗട്ട്സ് വിഭാഗത്തിൽ കോട്ടയം ഹോളി ഫാമിലി എച്ച്.എസ്.എസ്, കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്, ഗൈഡ്സ് വിഭാഗത്തിൽ കോട്ടയം ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസ്, കഞ്ഞിക്കുഴി മൗണ്ട് കാർമൽ ജി.എച്ച്.എസ്, ജൂനിയർ റെഡ് ക്രോസ് വിഭാഗത്തിൽ കഞ്ഞിക്കുഴി മൗണ്ട് കാർമൽ ജി.എച്ച്.എസ്, കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്.എസ് എന്നീ പ്ലറ്റൂണുകൾ പങ്കെടുക്കും.

അതിരമ്പുഴ സെൻറ് മേരീസ് എച്ച്.എസ്, ഏറ്റുമാനൂർ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, കോട്ടയം മൗണ്ട് കാർമൽ ജി.എച്ച്.എസ് എന്നീ പ്ലറ്റൂണുകൾ ബാൻഡ് വിഭാഗത്തിൽ അണിനിരക്കും.ആഘോഷങ്ങളുടെ ഭാഗമായി ദേശഭക്തി ഗാനം, മൈം, ഫ്ളാഷ് മോബ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. പരേഡ് റിഹേഴ്‌സൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പോലീസ് പരേഡ് ഗ്രൗണ്ടിൽ പൂർത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version