Kerala
നമ്മുടെ ഭരണ ഘടന നമ്മുടെഭാവി: എ ഐ വൈ എഫ് ന്റെ ആഭിമുഖ്യത്തിൽ യുവജന റാലിയും സംഗമവും 15 ന്
പാലാ: ഇന്ത്യൻ ഭരണ ഘടനയും. ചരിത്രവും ആട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഗവണ്മെന്റിന്റെ നീക്കത്തിനെതിരെ നമ്മുടെ ഭരണ ഘടന നമ്മുടെ ഭാവി എന്ന സന്ദേശം ഉയർത്തിക്കൊണ്ട് ആഗസ്റ്റ് 15 ശനിയാഴ്ച 4 ന് പാലായിൽ എ ഐ വൈ എഫ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ യുവജന റാലിയും സംഗമവും നടക്കും.
തെക്കേക്കരയിൽ നിന്നും റാലി ആരംഭിക്കും തുടർന്ന് ലാളം ജംഗ്ഷനിൽ നടക്കുന്ന യുവജന സംഗമം സിപിഐ ദേശീയ കൗൺസിൽ അംഗം റ്റി ജെ അഞ്ചലോസ് ഉദ്ഘാടനം ചെയ്യും. എ ഐ വൈ എഫ് ജില്ല പ്രസിഡന്റ് കെ രഞ്ജിത്ത് അധ്യക്ഷത വഹിക്കും. സംഘടക സമതി ചെയർമാൻ പി കെ ഷാജകുമാർ സ്വാഗതം ആശംസിക്കും.
എ ഐ വൈ എഫ് ജില്ല സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാതന്ത്ര്യ പ്രതിജ്ഞ അവതരിപ്പിക്കും. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ്, ജില്ല എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു കെ ജോർജ്, അഡ്വ തോമസ് വി റ്റി, എ ഐ വൈ എഫ് സംസ്ഥാന കൗൺസിൽ അംഗം അജിത് വാഴൂർ, എ ഐ എസ് എഫ് ജില്ല സെക്രട്ടറി അഖിൽ കെ യു, അഞ്ജു സെബാസ്റ്റ്യൻ, അനിൽ ചാക്കോ ഡോ അനീഷ് തോമസ്, എം റ്റി സജി അഡ്വ സണ്ണി ഡേവിഡ് എന്നിവർ പ്രസംഗിക്കും.