Kerala
ലുങ്കിവാല പ്രയോഗം :പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ ഉൾപ്പെടെ മുണ്ടുടുത്തു സഭയിലെത്തി ബ്രിട്ടാസിനെ പിന്തുണച്ചു
ന്യൂഡൽഹി: കേരളത്തിന്റെ പേര് ‘കേരളം’ എന്നാ”. Mm zcnക്കാനുള്ള ബിൽ ചർച്ച ചെയ്ത ദിവസം തന്നെ മുണ്ടിന്റെ പേരിൽ രാജ്യസഭയിൽ ഏറ്റുമുട്ടൽ. സിപിഎം അംഗം ജോൺ ബ്രിട്ടാസിനെ ബിജെപി അംഗം സുഷ്മിത ദേവ് ‘ലുങ്കിവാല’യെന്നു വിളിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. കേരളത്തിൽ നിന്നുള്ള അംഗങ്ങൾ മാത്രമല്ല, പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ ഉൾപ്പെടെ മുണ്ടുടുത്തു സഭയിലെത്തി ബ്രിട്ടാസിനെ പിന്തുണച്ചു. സുഷ്ടിതയെ താക്കീത് ചെയ്യണമെന്ന് ഡിഎംകെ, ആംആദി പാർട്ടി തുടങ്ങി പ്രതിപക്ഷ നിരയിലെ അംഗങ്ങൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാജ്യസഭയിൽ ചർച്ചയിൽ പങ്കെടുക്കാനായി ബ്രിട്ടാസ് എഴുന്നേറ്റപ്പോഴായിരുന്നു സുസ്മിതയുടെ വിവാദ പരാമർശം. ഇന്നലെ സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ സുഷ്ടിത ദേവിനെതിരെ ജോൺ ബ്രിട്ടാൻ അവകാശ ലംഘന നോട്ടിസ് നൽകി. മുണ്ടുടുക്കുന്ന ദക്ഷിണേന്ത്യക്കാരെ അധിക്ഷേപിക്കാൻ ഉത്തരേന്ത്യക്കാർ ഉപയോഗിച്ചിരുന്ന പരാമർശമാണിതെന്നും ലുങ്കിവാലയെന്നു തുടരെ വിളിച്ച് സുഷ്മിത തന്നെ ശല്യപ്പെടുത്തിയെന്നും ബ്രിട്ടാസ് പറഞ്ഞു. രാഷ്ട്രീയമായ വിമർശനങ്ങളിൽ വിയോജിപ്പില്ല. എന്നാൽ ദേശത്തിന്റെ പേരിലും വസ്ത്രത്തിന്റെ പേരിലുമുള്ള അധിക്ഷേപം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രിട്ടാസ് സംസാരിക്കുന്നത് തടസ്സപ്പെടുത്താൻ ഭരണപക്ഷത്തു നിന്നുശ്രമമുണ്ടായതോടെ വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ലെന്ന് ചെയർമാൻ സി.പി.രാധാകൃഷ്ണൻ നിർദേശിച്ചു. സുഷ്ടിത ദേവിനെ പിന്തുണയ്ക്കുന്ന നിലപാട് സഭാനേതാവ് ജെ.പി. നഡയും കൈക്കൊണ്ടതോടെ ബഹളം കടുത്തു. ഇതോടെ സഭഉച്ചവരെ പിരിഞ്ഞു. പരാമർശത്തിൽ പ്രതിഷേധിച്ച് പാർലമെന്റ് വളപ്പിലും കേരളത്തിൽ നിന്നുള്ള അംഗങ്ങൾ പ്രകടനം നടത്തി.
ഉച്ചഭക്ഷണശേഷം സഭ ചേർന്നയുടൻ സംസാരിച്ച സുഷ്ടിത, തനിക്ക് ബ്രിട്ടാസിനെ അവഹേളിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നു പറഞ്ഞു. ബ്രിട്ടാസിനെ വർഷങ്ങളായി പരിചയമുണ്ടെന്നും അത്തരത്തിൽ തോന്നിയെങ്കിൽ വീണ്ടും അദ്ദേഹവുമായി കുട്ടിച്ചേർത്തു