Kerala

കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രകടവിൽ കർക്കിടക വാവ് ബലി തർപ്പണം ഭക്തിസാന്ദ്രമായി നടന്നു

Posted on

 

പാലാ: കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രകടവിൽ ഇന്ന് നടന്ന കർക്കിടക വാവ് ബലി തർപ്പണ ചടങ്ങിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. പുലർച്ചെ 5 മണി മുതൽ കീച്ചേരിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ബലി തർപ്പണ ചടങ്ങുകൾ ആരംഭിച്ചു.

സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ബലി തർപ്പണം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ക്ഷേത്രകടവിൽ ഒരുക്കിയിരുന്നു. ഇതോടെ ഭക്തർക്ക് തിരക്കില്ലാതെ ചടങ്ങുകളിൽ പങ്കാളികളാകാൻ സാധിച്ചു.

ബലി തർപ്പണത്തോടനുബന്ധിച്ച് ഒറ്റ നമസ്കാരം, കൂട്ട നമസ്കാരം, വിഷ്ണു പൂജ, തില ഹവനം തുടങ്ങിയ ചടങ്ങുകളും ക്ഷേത്രത്തിൽ ഭക്തിപൂർവ്വം നടന്നു.

മികച്ച ക്രമീകരണങ്ങളോടെയാണ് ചടങ്ങുകൾ നടന്നതെന്നും, ക്ഷേത്രം ഭാരവാഹികളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഭക്തർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നുവെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version