Kerala

ഫേസ്ബുക്കിൽ വെല്ലുവിളി നിറഞ്ഞ പോസ്റ്റുകൾ പങ്കുവെച്ചത് താൻ തന്നെയാണെന്ന് അർജുൻ ആയങ്കി പൊലീസിന് മൊഴി നൽകി

Posted on

കണ്ണൂർ: ഫേസ്ബുക്കിൽ വെല്ലുവിളി നിറഞ്ഞ പോസ്റ്റുകൾ പങ്കുവെച്ചത് താൻ തന്നെയാണെന്ന് അർജുൻ ആയങ്കി പൊലീസിന് മൊഴി നൽകിയതായി വിവരം. തന്റെ ഐഫോണിൽ നിന്നാണ് പോസ്റ്റുകൾ പങ്കുവെച്ചതെന്നും ഇതിനായി വിവിധ സ്ഥലങ്ങളിലെ വൈഫൈ കണക്ഷനുകൾ ഉപയോഗിച്ചിരുന്നുവെന്നും മൊഴിയിലുണ്ടെന്നാണ് സൂചന. ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാൻ മറ്റാരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും അർജുൻ ആയങ്കി അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം.

ഇതിന്റെ അടിസ്ഥാനത്തിൽ പോസ്റ്റുകൾ പങ്കുവെക്കാൻ ഉപയോഗിച്ച ഐഫോൺ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. അതേസമയം, അർജുൻ ആയങ്കിക്കെതിരെ കാപ്പാ ചുമത്തുന്നതിനുള്ള നടപടികളും പൊലീസ് ശക്തമാക്കി.

ഇതിന്റെ ഭാഗമായി കേസ് ഹിസ്റ്ററി റിപ്പോർട്ട് വളപട്ടണം എസ്.എച്ച്.ഒ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി. റിപ്പോർട്ട് ഉടൻ ജില്ലാ കളക്ടർക്ക് സമർപ്പിക്കും. തുടർന്ന് കാപ്പാ നിയമപ്രകാരമുള്ള തുടർനടപടികളിൽ തീരുമാനമുണ്ടാകും. അർജുൻ ആയങ്കിക്കെതിരായ മുൻ കേസുകളും നിലവിലെ അന്വേഷണവും ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version