Kerala
സ്ട്രോക്ക് വന്ന് ശരീരം തളര്‍ന്നു കിടപ്പിലായ വയോധികയുടെ മുറിയില്‍ അതിക്രമിച്ചു കയറി ആക്രമിച്ച പ്രതിയെ പിടികൂടി
കുണ്ടറ :സ്ട്രോക്ക് വന്ന് ശരീരം തളര്‍ന്നു കിടപ്പിലായ വയോധികയുടെ മുറിയില്‍ അതിക്രമിച്ചു കയറി ആക്രമിച്ച പ്രതിയെ പിടികൂടി .പടപ്പക്കര സ്വദേശി രാജുവിനെയാണ് (53) കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തത്. കുണ്ടറ കരിക്കുഴിയിലാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്.
സ്ട്രോക്ക് വന്ന് ശരീരം തളര്‍ന്നു കിടപ്പിലായ വയോധികയുടെ മുറിയില്‍ അതിക്രമിച്ചു കയറിയ പ്രതി, കട്ടിലില്‍ കിടക്കുകയായിരുന്ന ഇവരെ ബലമായി പിടിച്ചെഴുന്നേല്‍പ്പിച്ചിരുത്തി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട വയോധികയുടെ തളര്‍ന്ന ഇടതു കൈ പിടിച്ചുതിരിച്ച് ഇയാള്‍ ഉപദ്രവിച്ചു.
തുടര്‍ന്ന് വയോധിക ധരിച്ചിരുന്ന ഡയപ്പര്‍ ബലമായി ഊരിമാറ്റുകയും യൂറിന്‍ ട്യൂബ് വലിച്ചുപൊട്ടിക്കുകയും ചെയ്തു. ഇവര്‍ ഉറക്കെ നിലവിളിച്ചതോടെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി അസഭ്യം പറയുകയും ചെവിക്കുറ്റിക്ക് അടിക്കുകയും ചെയ്തു. ശ്വാസം മുട്ടിക്കുന്നതിനായി വായ പൊത്തിപ്പിടിച്ചതോടെ ഭയന്നുപോയ വയോധിക മലവിസര്‍ജ്ജനം നടത്തി. തുടര്‍ന്ന് പ്രതി ആ മലമെടുത്ത് ഇവരുടെ മുഖത്തും ശരീരത്തും വരെ വാരി തേച്ചു ഈ നികൃഷ്ടൻ.
മുന്‍പും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് അറസ്റ്റിലായ രാജു. ഇന്‍സ്പെക്ടര്‍ തന്‍സീം അബ്ദുല്‍ സമദ്, എസ്.ഐ. വിഷ്ണു, എ.എസ്.ഐ. ഷിന്റോ, കൈലാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.