Kerala

ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതിനെ തുടർന്ന് പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തിൽ പ്ലസ്ടു വിദ്യാർഥി വീടുവിട്ടു

Posted on

കണ്ണൂർ: ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതിനെ തുടർന്ന് പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തിൽ പ്ലസ്ടു വിദ്യാർഥി വീടുവിട്ടതായി പരാതി.

കരിയാട് പുളിയനമ്പ്രത്തെ വിദ്യാർഥിയെയാണ് ശനിയാഴ്ച മുതൽ കാണാതായത്. വിദ്യാർഥിയുടേതെന്ന് കരുതുന്ന കുറിപ്പ് വീട്ടിൽനിന്ന് കണ്ടെത്തി. കാശിയിലേക്ക് പോകുകയാണെന്നും ഇനിയുള്ള കാലം അവിടെ കഴിഞ്ഞ് ദൈവത്തോട് അലിയുമെന്നുമാണ് കുറിപ്പിലുള്ളത്.

സംഭവത്തിൽ ചൊക്ലി പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർഥിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version