Kerala
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി: കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂരിലെ കേസിൽ കസ്റ്റഡി അവസാനിക്കുന്നത്തിന് പിന്നാലെ കോതമംഗലത്തെ കേസിലും കസ്റ്റഡിയിൽ എടുക്കും.
അതേ സമയം, തലശ്ശേരി സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന അര്ജുന് ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ് നടപടി തുടങ്ങി. കേസ് ഹിസ്റ്ററി റിപ്പോർട്ട് ഒരാഴ്ചക്കുള്ളില്‍ കണ്ണൂര്‍ കളക്ടര്‍ക്ക് കൈമാറും. അര്‍ജുന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ലാപ് ടോപ് കസ്റ്റഡിയിലെടുത്തു.
പോലീസിനെ വെല്ലുവിളിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടുകൊണ്ടിരുന്ന അർജുൻ ആയങ്കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വരെ വെല്ലുവിളിച്ചിരുന്നു .തുടർന്ന് ആയങ്കിയെ പിടിക്കുവാൻ പോലീസിന്റെ പ്രത്യേക സ്ക്വഡ് രൂപീകരിക്കുകയായിരുന്നു .