Kerala

സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ മകനും ഗായകനുമായ എ ആര്‍ അമീന് വാഹനാപകടത്തില്‍ പരിക്ക്

Posted on

സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ മകനും ഗായകനുമായ എ ആര്‍ അമീന് വാഹനാപകടത്തില്‍ പരിക്ക് .ചെന്നൈ ഗിണ്ടിയിലെ തിരക്കേറിയ കാത്തിപ്പാറ ഫ്‌ലൈഓവറിന് സമീപം അമീന്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം.

അപകടത്തിന് തൊട്ടുപിന്നാലെ അമീനെയും സുഹൃത്തിനെയും ചികിത്സയ്ക്കായി കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമീന്റെ പരിക്കുകള്‍ ഗുരുതരമല്ല.

സൈഡ് റോഡില്‍ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിച്ച വാഗണ്‍-ആര്‍ കാര്‍ അമീന്‍ സഞ്ചരിച്ചിരുന്ന പോര്‍ഷെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version