Kerala

ഉറങ്ങുന്ന നഗരത്തിന്റെ ഉറങ്ങാത്ത കാവൽക്കാരനായി ജോയി കളരിക്കൻ ;ടൗൺ ബസ്സ്റ്റാൻഡിലെ ഓട സുരക്ഷാ കവചമൊരുക്കുമെന്ന് അധികാരികൾ

Posted on

പാലാ :നഗരം ഉറങ്ങുമ്പോഴും ഉറങ്ങാത്ത കാവൽക്കാരനാവുകയാണ് പാലായിലെ ജോയി കളരിക്കൽ എന്ന പൊതു പ്രവർത്തകൻ .നഗരത്തിലെ പഴ സ്റ്റാൻഡിൽ ബസ് യാത്രക്കാർക്ക് അപകടമുണ്ടാക്കുന്ന ഓട തുറന്നു കിടക്കുന്നതു പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ പെടുത്തിയത് ജോയി കളരിക്കാനാണ് .കോട്ടയം മീഡിയ ആ വാർത്ത ഓടരുത് ചേട്ടാ ഓടയിൽ വീഴും എന്ന തലക്കെട്ടിൽ ആ വാർത്ത നൽകിയിരുന്നു .

വാർത്ത ശ്രദ്ധയിൽപെട്ട നഗരസഭാ അധികാരികൾ ഇന്ന് രാവിലെ ബസ്സ്റ്റാൻഡ് സന്ദർശിക്കുകയും ;അപകടാവസ്ഥയിൽ നിൽക്കുന്ന ഓട ഗ്രില്ലിട്ട് നാട്ടുകാർക്ക് സംരക്ഷണമൊരുക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കാമെന്ന് ജോയി കളരിക്കന് ഉറപ്പ് നൽകുകയും ചെയ്തു.തെറ്റുകൾ ചൂണ്ടി കാണിക്കുന്നവരെ ശത്രുസ്ഥാനത്ത് കരുതാതെ അവരെയും കൂട്ടി പ്രശ്നസ്ഥലം സന്ദർശിച്ചതും ,നടപടിയെടുക്കുന്നതും ഒരു പുത്തൻ വികസന നയത്തിന് തുടക്കം കുറിക്കുന്നതാവട്ടെയെന്നു ജോയി കളരിക്കൻ പറഞ്ഞു .

പെട്ടെന്ന് തന്നെ ഓട പ്രശ്നം പഠിക്കുവാനും നടപടി സ്വീകരിക്കുവാനും കാണിച്ച സന്മനസിനെ ജോയി കളരിക്കാൻ അഭിനന്ദിച്ചു.പാലാ ടൗണിലെ നടപ്പാതകൾ കയ്യേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ;കടക്കാർ കയ്യേറി സാധന സാമഗ്രികൾ പെറുക്കി വച്ച് പാതയോരത്തെ കൈവശപ്പെടുത്തുന്നത് ,  കാല്നടക്കാരോടുള്ള അനീതിയാണെന്നും ഇക്കാര്യങ്ങൾ അധികാരികൾ ശ്രദ്ധിക്കണമെന്നും ജോയി കളരിക്കൻ ആവശ്യപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version