Kerala
പ്രളയ ദുരിതാശ്വാസം ഈരാറ്റുപേട്ട അസോസിയേഷൻ കൊച്ചിൽ ചാപ്റ്റർ 10 ലക്ഷം രൂപ വിതരണം ചെയ്തു
ഈരാറ്റുപേട്ട. പ്രളയ ദുരിതാശ്വാസം ഈരാറ്റുപേട്ട അസോസിയേഷൻ കൊച്ചിൽ ചാപ്റ്റർ ആദ്യ ഗഡു10 ലക്ഷം രൂപ 78 കച്ചവടക്കാർക്ക് വിതരണം ചെയ്തു.പ്രസിഡൻ്റ് അൻവർ സാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. പീരുമുഹമ്മദ് ഖാൻ സ്വാഗതം പറഞ്ഞു.
ഈരാറ്റുപേട്ട വൈറ്റ് കാസ്റ്റിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. വി.പി. നാസറിന് 78 പേരുടെ ലിസ്റ്റ് ചാപ്റ്റർ പ്രസിഡൻ്റ് അൻവർ സാജു കൈമാറി.
നൈനാർ പള്ളി പ്രസിഡൻ്റ് മുഹമ്മദ് സക്കീർ ,പുത്തൻ പള്ളി പ്രസിഡൻ്റ് മുഹമ്മദ് സ്വാലിഹ്,
മുഹിയുദ്ദീൻ പള്ളി പ്രസിഡൻ്റ് അസ്ഹറുദ്ദീൻ പുള്ളോലിൽ,പി.എ ഹാഷിം, ഹബീബുല്ലാ ഖാൻ,അൻവർ അലിയാർ , കെ. എം. റാഷീദ്, സുബൈർ വെള്ളാപ്പള്ളി, മിസ്ബാഹ് സലാം എന്നിവർ പ്രസംഗിച്ചു.