Kottayam

വ്യാജ പോക്സോ കേസിനെതിരെ അന്വേഷണം വേണം: സജി മഞ്ഞക്കടമ്പിൽ

Posted on

 

പാലാ: പാലാ പോലീസ് എനിക്കെതിരെ വ്യാജമായി എടുത്തിരിക്കുന്ന കേസ് പിൻവലിക്കണമെന്നും, സംഭവത്തിൻ്റെ നിജസ്ഥിതി വെളിപ്പെടുത്താനും വേണ്ടിയാണ് ഇന്ന് പാലായിലെ മാധ്യമങ്ങളെ കാണുന്നത്.

ഞാൻ താമസിക്കുന്ന പ്രദേശത്ത് ഞാൻ കൂടി ഉപയോഗിക്കുന്ന റോഡ് പാലായിൽ നിന്നും അടുത്ത നാളിൽ വന്ന് താമസിക്കുന്ന ഒരു വക്കീല് റോഡിലെ ഓവുചാല്‍ കെട്ടിയടച്ചു. അതുമൂലം ഇക്കഴിഞ്ഞ ദിവസം വെള്ളപ്പൊക്കത്തിൽ എന്റെ വാഹനം അവിടെ നിന്നു പോവുകയും ചെയ്തു. അപ്പോൾ ആ വെള്ളക്കെട്ട് ഒഴിവാക്കുക മാത്രമാണ് ഞാൻ ചെയ്തത്.

കെട്ടി അടച്ച സ്വകാര്യ വ്യക്തിയുടെ മകളെയും ഭാര്യയെയും ലൈംഗിക ഉദ്ധേശത്തോടെ പെരുമാറി എന്ന നിലയിൽ പാലാ പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാർ വ്യാജമൊഴി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പാലാ പോലീസ് എനിക്കെതിരെയും നാട്ടുകാരനായ അറുപത്തിയഞ്ചുകാരനെതിരെയും പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

എന്റെ നേതൃത്വത്തിൽ ഓവുചാൽ തുറന്നു വിട്ട സമയത്ത് പോലീസ് അവിടെ എത്തിയിരുന്നു. പോലീസ് കാര്യങ്ങൾ കണ്ടു ബോധ്യപ്പെട്ടതാണ്.എന്നിട്ടും ഈ പോക്സോ ആരോപണം തെറ്റാണെന്ന് അറിയാവുന്ന പോലീസ് പ്രാധമിക അന്വേഷണം പോലും നടത്താതെ കേസെടുത്തു എന്നത് എന്തിന്റെ സ്വാധീനത്തിലാണ് എന്നത് അന്വേഷിക്കണം.

രാഷ്ട്രിയമായ സ്വാധീനിത്തിന്റെയോ സാമ്പത്തികമായ സ്വാധീനത്തിന്റെയോ അടിസ്ഥാനത്തിലാണ് കേസ് എടുത്തത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.അടിയന്തരമായി ആഭ്യന്തര വകുപ്പ് ഇടപെട്ട് ഈ കള്ളകേസ് പിൻവലിക്കണമെന്ന് മാത്രമാണ് അഭ്യർത്ഥിക്കുന്നത്.കേരളത്തിൽ നിരവധി ആളുകൾ ഇത്തരത്തിലുള്ള വ്യാജ പോക്സോ കേസിൽ കുടുങ്ങിട്ടുണ്ട് അവർക്കുവേണ്ടി കൂടിയാണ് സംസാരിക്കുന്നത്.

ഞാൻ ഇപ്പോൾ മാത്രമല്ല ഇതിനുമുമ്പും ഈ വിഷയം ഉയർത്തി കാട്ടിയിട്ടുണ്ട് സ്ത്രീയെ ആരെങ്കിലും അധിക്ഷേപിച്ചാൽ തീർച്ചയായും കേസെടുക്കണം.അതുപോലെ തന്നെ പുരുഷനെതിരെ ആരെങ്കിലും വ്യാജ പരാതി കൊടുത്ത് പോക്സോ കേസെടുപ്പിച്ചാൽ പരാതി സത്യസന്ധമല്ലെങ്കിൽ വ്യാജ പരാതിക്കാരിക്കെതിരെ നടപടിയെടുക്കുന്ന ഒരു നിയമം കൂടി പാസായാൽ ഇത്തരത്തിലുള്ള കള്ള കേസുകൾ ഒഴിവാകും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version