Kerala

കർണാടകയിലെ ഉഡുപ്പി ജില്ലയില്‍ കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ ഡേവിഡ് ഡിസൂസ വെടിയേറ്റ് മരിച്ചു

Posted on

കർണാടകയിലെ ഉഡുപ്പി ജില്ലയില്‍ കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ ഡേവിഡ് ഡിസൂസ വെടിയേറ്റ് മരിച്ചു .മുദരങ്ങാടി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പ്രിൻസ് പോയിന്റ് ഡേവിഡ് ഡിസൂസ (55) ആണ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.വെള്ളിയാഴ്ച പട്ടാപ്പകല്‍ മുദരങ്ങാടി ടൗണില്‍ അദ്ദേഹത്തിന്റെ ഓഫീസിന് സമീപമാണ് ഞെട്ടിക്കുന്ന ആക്രമണമുണ്ടായത്.

ഷിർവ പൊലീസ് സ്റ്റേഷൻ പരിധിയില്‍ നടന്ന സംഭവത്തില്‍, വാഹനത്തിലും മോട്ടോർസൈക്കിളിലുമായി എത്തിയ അക്രമികള്‍ ഡേവിഡ് ഡിസൂസയ്‌ക്ക് നേരെ അടുത്തുനിന്ന് വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

മൂന്ന് റൗണ്ട് വെടിയുതിർത്തതായി റിപ്പോർട്ടുകളുണ്ട്. ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ നെറ്റിയിലും രണ്ട് വെടിയുണ്ടകള്‍ കൈയിലുമാണ് പതിച്ചത്. ഗുരുതരമായി പരിക്കേറ്റ ഡേവിഡ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version