Kerala

കോട്ടയം റയിൽവേ സ്റ്റേഷനിൽ പുതുതായി 4 ലിഫ്റ്റുകൾ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു

Posted on

 

കോട്ടയം റയിൽവേ സ്റ്റേഷനിൽ പുതുതായി 4 ലിഫ്റ്റുകൾ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.കോട്ടയം സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച കാൽനട മേൽപ്പാലത്തിൽ ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ എന്നിവ ഉണ്ടായിരുന്നില്ല. ഇത് പ്രായമായ യാത്രക്കാർ,ഭിന്നശേഷി ക്കാർ,ഗർഭിണികൾ,രോഗികൾ,കുട്ടികൾ എന്നിവർക്ക് വലീയ പ്രയാസം ഉണ്ടാക്കിയിരുന്നു.

ഇങ്ങനെ ഉള്ളവർ സ്റ്റേഷന്റെ അകത്ത് കയറി ടിക്കറ്റ് എടുത്തതിന് ശേഷം വീണ്ടും സ്റ്റേഷന്റെ മുൻഭാഗത്ത് പുറത്ത് വന്ന് കാൽനട മേൽപ്പാലത്തിൽ കയറി വേണം 2,3,4,5 എന്നി പ്ലാറ്റ് ഫോമുകളിലേക്ക് പോകേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.ശബരി തീർത്ഥാടകർക്കും, വിവിധ ഉൽസവങ്ങൾക്കും പെരുന്നാളുകൾക്കും, സമ്മേളനങ്ങൾക്കും വരുന്ന യാത്രക്കാർക്കും ഇത് വലീയ പ്രയാസമായിരുന്നു.

4 ലിഫ്റ്റ് സ്ഥാപിക്കുന്നതോടെ തിരുവനന്തപുരം ഭാഗത്തും എറണാകുളം ഭാഗത്തും (കിഴക്കും പടിഞ്ഞാറും)ഉള്ള രണ്ട് കാൽനട മേൽപ്പാലങ്ങളിൽ നിന്നും എല്ലാ പ്ലാറ്റുഫോമുകളിലേക്കും ലിഫ്റ്റിൽ ഇറങ്ങാനും കയറാനും സാധിക്കുമെന്നും ഫ്രാൻസ് ജോർജ് പറഞ്ഞു.

കോട്ടയം റയിൽവേ സ്റ്റേഷനുമായും മറ്റ് സ്റ്റേഷനുകളുമായും ബന്ധപ്പെട്ട പ്രശ്നങ്ങളും, ട്രയിനുകളും സ്റ്റോപ്പുകളും അനുവദിക്കുന്ന കാര്യവും കേന്ദ റയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടന്നും പ്രശ്നപരിഹാരത്തിനായി നിരന്തരം സമ്മർദ്ധം ചെലുത്തുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version