Kottayam

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും നേരിയ വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വർധിച്ചത്

Posted on

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും നേരിയ വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വർധിച്ചത്. പുതിയ നിരക്ക് പ്രകാരം 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,740 രൂപയും ഒരു പവന് 1,09,920 രൂപയുമാണ് വില.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം പവൻ സ്വർണത്തിന് 4,200 രൂപയുടെ വർധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്നും വില ഉയർന്നത്. ആഭരണ വിപണിയിൽ വിലക്കയറ്റം തുടരുന്നത് ഉപഭോക്താക്കളെയും വ്യാപാരികളെയും

ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്. അതേസമയം, വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും 10 ഗ്രാം വെള്ളിക്ക് 2,400 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ വില.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version