Kerala
14 വയസ്സുകാരൻ തൂങ്ങിമരിച്ച സംഭവം: സമീപവാസി പ്രകൃതിവിരുദ്ധ പീഡനത്തിന് അറസ്റ്റിൽ
തിരുവനന്തപുരം :ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീടിന്റെ അടുക്കള വരാന്തയിൽ തൂങ്ങിമരിച്ച സംഭവത്തിൽ സമീപവാസിയായ വയോധികൻ റിമാൻഡിൽ. തിരുവനന്തപുരം കല്ലറ പരപ്പിൽ കടുമാംകുഴി വീട്ടിൽ ധർമ്മരാജനെയാണ് (67) പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. ഇക്കഴിഞ്ഞ 31-ന് വൈകുന്നേരം ആറോടെയായിരുന്നു കുട്ടിയെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
കടയിൽ നിന്ന് മിഠായി എടുത്തതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നുള്ള മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയത് എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, കേസിൽ പാങ്ങോട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം പുറത്തുവന്നത്.
കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിരുന്നുവെന്ന് പോലീസ് അന്വേഷണ ത്തിൽ വ്യക്തമായി.
പീഡനത്തെത്തുടർന്നുണ്ടായ മാനസിക വിഷമമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടർന്നാണ് പ്രതി ധർമ്മരാജനെ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.