Kerala

രാമപുരത്തെ ഓണാഘോഷം അരങ്ങ് 2k26 ൻ്റെ സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനം കെ കെ ശാന്താറാം നിർവഹിച്ചു

Posted on

യുണൈറ്റഡ് മർച്ചന്റ് ചേമ്പർ അസോസിയേഷൻ്റെ യും രാമപുരത്തെ നിരവധി സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഒരുങ്ങുന്ന രാമപുരത്തെ ഓണാഘോഷം അരങ്ങ് 2k26 ൻ്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം രാമപുരം പഞ്ചായത്ത് പ്രസിഡൻറ്  കെ കെ ശാന്താറാം നിർവഹിച്ചു.

യുണൈറ്റഡ് മർച്ചന്റ് ചേംബറിന്റെ സാരഥികളും വിവിധ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. രാമപുരത്തെ കലാകാരന്മാരും കായിക സാംസ്കാരിക മേഖലകളിലെ കഴിവ് തെളിയിച്ച എല്ലാവരെയും ഒരുമിച്ച് ചേർത്താണ് അരങ്ങ് ഒരുങ്ങുന്നത്.

സെപ്റ്റംബർ പന്ത്രണ്ടാം തീയതി വിപുലമായ ഘോഷയാത്രയോടുകൂടി രാമപുരം അമ്പലം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന പരിപാടി രാമപുരം ടൗൺ ചുറ്റി റോസറി ഓഡിറ്റോറിയത്തിൽ അവസാനിക്കും. തുടർന്ന് സാംസ്കാരിക സദസും കലാപരിപാടികളും അരങ്ങിന് മാറ്റുകൂട്ടുമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version