Kerala

ഉമ്മൻ‌ചാണ്ടി കെയർ ഫൗണ്ടേഷൻ്റെ സഹായത്തോടെ വെളളിലാപ്പിള്ളി സെൻറ് ജോസഫ് യു പി സ്കൂളിൽ കുട്ടികളുടെ പഠന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക എന്നതിന്റെ ഭാഗമായി പ്രൊജക്ടർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

Posted on

മുൻ മുഖ്യമന്ത്രി ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി സ്മരണാർത്ഥം സ്ഥാപിച്ച OC കെയർ ഫൗണ്ടേഷൻ്റെ സഹായത്തോടെ വെളളിലാപ്പിള്ളി സെൻറ് ജോസഫ് യു പി സ്കൂളിൽ കുട്ടികളുടെ പഠന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക എന്നതിന്റെ ഭാഗമായി പ്രൊജക്ടർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

ഓസിസ് കെയർ സ്ഥാപക കുമാരി ആൻഞ്ചല ആൻ ഫിലിപ്പ് , മുൻ സ്കൂൾ ഹെഡ്മിസ്ട്രസ്സും SH പാലാ പ്രൊവിഷൻസ് എജ്യുക്കേഷൻ കൗൺസിലറുമായ സിസ്റ്റർ മേഴ്സി സെബാസ്റ്റ്യൻ കൂട്ടുങ്കലിന് പ്രൊജക്ടർ കൈമാറി. ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ തദവസരത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പ്രേഗ്രാം കോഡിനേറ്റർ സച്ചിൻ, സാമൂഹ്യപ്രവർത്തകരായ റോബിൻ ഊടുപുഴ, റ്റോണി മുല്ലകുന്നേൽ , പിടിഎ പ്രസിഡൻ്റ് എബി ഇല്ലിക്കൽ, എംപിടിഎ പ്രസിഡൻ്റ് ജൂണി ബിജു എന്നിവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version