Kerala

പരിശുദ്ധ ഗ്വാഡലൂപ്പ മാതാവിന്റെ നാമത്തിൽ അസാധ്യ കാര്യങ്ങൾക്കായി അഭിഷേക പ്രാർത്ഥനയും അത്ഭുത നൊവേനയും. മധുരവേലി ഉണ്ണി മിശിഹാ ദേവാലയത്തിൽ

Posted on

കടുത്തുരുത്തി :പരിശുദ്ധ ഗ്വാഡലൂപ്പ മാതാവിന്റെ നാമത്തിൽ അസാധ്യ കാര്യങ്ങൾക്കായി അഭിഷേക പ്രാർത്ഥനയും അത്ഭുത നൊവേനയും.മധുരവേലി ഉണ്ണി മിശിഹാ ദേവാലയത്തിൽ. 2026 ആഗസ്റ്റ് 1 ശനിയാഴ്ച മുതൽ 2026 നവംബർ14 ശനിയാഴ്ച വരെ.

ഗ്വാഡലൂപ്പ മാതാവിന്റെ പ്രത്യേക സന്ദേശം അനുസരിച്ച് നടത്തുന്നു.( ശാപ,രോഗ,മരണ, പാവ ബന്ധനങ്ങൾ അഴിയുവാനും തടസ്സങ്ങൾ മാറുവാനും )
ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണ്(റോ.8,14)ഈ ദേവാലയത്തിലെ പ്രത്യേക ശുശ്രൂഷ.

എല്ലാം ശനിയാഴ്ചയും രാവിലെ 10ന് ജപമാല. തുടർന്ന് praise & workship, വചനപ്രഘോഷണം, ദിവ്യബലി, രോഗശാന്തി ശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, പ്രതീക്ഷണം, കഞ്ഞി നേർച്ച, ആഘോഷമായ വെഞ്ചിരിപ്പ്, പ്രയർ കൗൺസിലിംഗ് ( ബുക്ക് ചെയ്യുന്നതനുസരിച്ച്).

ഇവിടെ വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1) അപേക്ഷകൾ വൈദികന്റെ അടുത്ത് നേരിട്ട് കൊടുത്ത് വെഞ്ചിരിച്ച് മാതാവിന്റെ മുൻപിൽ പോയി മാലയിട്ട് പ്രാർത്ഥിച്ചതിന് ശേഷം നിക്ഷേപിക്കുക.
2) ഒരാഴ്ച പോലും മുടങ്ങാതെ പങ്കെടുക്കുവാൻ ശ്രദ്ധിക്കുക
3) ഓരോ ആഴ്ചയിലും വെഞ്ചിരിക്കേണ്ട വസ്തുക്കൾ മറക്കാതെ കൊണ്ടുവരിക.
4) അമ്മയുടെ രൂപത്തിന് മുൻപിൽ പോയി മെഴുകുതിരി കത്തിച്ച് മാലയിട്ട് പ്രാർത്ഥിക്കുക.വ്യക്തിപരമായ ഒരു നൊവേന എല്ലാ ശനിയാഴ്ചയും അമ്മയുടെ രൂപത്തിന് മുൻപിൽ ചൊല്ലുക.
5) കഞ്ഞി നേർച്ചയിൽ പങ്കെടുത്ത് മാത്രമേ മടങ്ങിപ്പോകാവൂ.കാരണം അത് വലിയ പ്രാർത്ഥനയോടെയാണ് പാചകം ചെയ്യുന്നത്. ഇത് കഴിച്ച് അനേകർക്ക് രോഗശാന്തി ഉണ്ടാകുന്നു.

വികാരി-ഫാ.പോൾ ചാരാ വീട്ടിൽ (സജി അച്ചൻ )
9446165008,9447776760.

സെക്രട്ടറി- സൈജു പൊതിക്കുഴി.9539184337

കമ്മറ്റി അംഗങ്ങൾ – സന്തോഷ് താമരംകുന്നേൽ-9847516062, അനീഷ് മധുരവേലി -9946667739.

സാക്ഷ്യങ്ങൾക്കും പ്രാർത്ഥനക്കുമായി ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
https://youtube.com/@juvantv2026?si

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version