Kerala

പാലാ നഗരസഭാ :സംശുദ്ധ ഭരണത്തിന് പിന്തുണ നൽകും :പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ

Posted on

പാലാ :പാലായിൽ പുതിയ ചെയർപേഴ്‌നെ  തെരഞ്ഞെടുക്കാൻ ഇനി 13 നാൾ കൂടി ബാക്കി നിൽക്കെ ആരാവും അടുത്ത ചെയർപേഴ്‌സൺ എന്ന കോട്ടയം മീഡിയയുടെ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് തന്ത്രപൂർവമാണ് മറുപടി പറഞ്ഞത് .അത് തീരുമാനിക്കേണ്ടത് ഞങ്ങളല്ല വിമത കോൺഗ്രസുകാരാണ് .അവർ നിർദ്ദേശിക്കുന്ന പ്രതിനിധിക്ക് ഞങ്ങൾ പിന്തുണ നൽകും .അവർ അത് ഏകദേശം ഒറ്റക്കെട്ടായി തന്നെ തീരുമാനിച്ചിട്ടുണ്ടെന്നാണ് അറിവ് .

ഞങ്ങളെ ജനം പ്രതിപക്ഷത്തിരിക്കാനാണ് പറഞ്ഞിട്ടുള്ളത് .അതുകൊണ്ടു തന്നെ ആ ജനവിധി ഞങ്ങൾ അംഗീകരിക്കുന്നു.ഭരണത്തിൽ തലയിടാനോ ഞങ്ങൾ പറയുന്ന രീതിയിൽ പോകണമെന്നോ  ഞങ്ങൾ നിർദ്ദേശം വച്ചിട്ടില്ല .പക്ഷെ ഒന്നുണ്ട് വികസന കാര്യങ്ങളിൽ വിവേചനം പാടില്ല .എല്ലാ അംഗങ്ങൾക്കും തുല്യ ഫണ്ട് കിട്ടണം.അതാണ് ഞങ്ങൾക്ക് അവരോടു പറയുവാനുള്ളത് .കൊട്ടാരമറ്റം ബസ് സ്റ്റാൻഡിന്റെ ശുചീകരണത്തിന് ഞാൻ പോയിരുന്നു .ഏറ്റവും നല്ല രീതിയിൽ ഫയർ ഫോഴ്‌സിനെയും ;സ്‌കൈ ലൈൻ പോലുള്ള സ്വകാര്യ സംരംഭകരേയും കൂട്ടി അവരതു ചെയ്തു .കേരളാ കോൺഗ്രസ് ഒരു റഫറിയുടെ റോൾ എടുക്കാൻ ഉദ്ദേശിക്കുന്നില്ല .അതുകൊണ്ടു തന്നെ കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് ശുചീകരിച്ചപ്പോൾ പ്രതീകാത്മകമായി ഞാൻ മാത്രം അവിടെ പോയി .

ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി .പക്ഷെ സ്വതന്ത്രരെ കൂടെ കൂട്ടണമെന്ന നിർദ്ദേശം വന്നപ്പോൾ ഞാനാണ് അതിനെ ഏറ്റവും കൂടുതൽ എതിർത്തത്.കാരണം ഇവരുടെ ജനാധിപത്യ മൂല്യങ്ങളോട് വിമുഖത കാണിച്ചു കൊണ്ടുള്ള ഏകാധിപത്യ നിലപാട് പത്തിരുപതു കൊല്ലമായി ഞാൻ കാണുന്നതാണ് .എനിക്ക് വൈസ് ചെയർമാൻ സ്ഥാനം നൽകാമെന്ന് ഓഫ്ഫർ വന്നതാണ് .ഇവരുടെ പിന്തുണയോടെയുള്ള വൈസ് ചെയർമാൻ സ്ഥാനം ശരിയാവില്ലെന്നു എനിക്ക് നേരത്തെ അറിയാമായിരുന്നു .കാരണം ഏകാധിപത്യമാണ് അവരുടെ മുഖമുദ്ര അത് ശരിയാണെന്നു പിൽക്കാല സഭാവങ്ങൾ തെളിയിച്ചില്ലേ .ഇതാണ് കാലത്തിന്റെ കാവ്യ നീതിയെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ കോട്ടയം മീഡിയയോട് പറഞ്ഞു .

തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version