India

ഇന്ത്യയിൽ അഭയം തേടിയ ശേഷം ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിലേക്ക്

Posted on

ഇന്ത്യയിൽ അഭയം തേടിയ ശേഷം ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിലേക്ക്. കലാപാനന്തരം ഇന്ത്യയിൽ അഭയം പ്രാപിച്ച ഹസീന ഇന്ന് വൈകീട്ട് 6 മണിക്ക് ദില്ലി ഫോറിൻ കറസ്പോണ്ടൻസ് ക്ലബിലെ മാർക്ക് ടുള്ളി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ഷെയ്ക്ക് ഹസീനാസ് ഹോം കമിംഗ് എന്ന പരിപാടിയിലൂടെ മാധ്യമങ്ങൾക്ക് മുന്നിലെത്തും.

ഹസീനയുടെ ഇന്നത്തെ പരിപാടി വാർത്ത സമ്മേളനം ആയി മാറുമെന്നാണ് അവാമി ലീഗ് പ്രതികരിച്ചത്. രാഷ്ട്രീയ പദ്ധതി ഹസീന പ്രഖ്യാപിക്കുമെന്നും അവാമി ലീഗ് വ്യക്തമാക്കി.

ബംഗ്ളാദേശിൽ കലാപം കൊടുമ്പിരി കൊണ്ടപ്പോൾ സഹായമഭ്യർത്ഥിച്ചതനുസരിച്ച് ഇന്ത്യ വിമാനമയക്കുകയും , യുദ്ധ വിമാനങ്ങളുടെ അകമ്പടിയോടെ ഡൽഹിയിൽ എത്തിക്കുകയുമായിരുന്നു .അത്യന്തം സുരക്ഷയിലാണ് ഹസീനയുടെ പിന്നീട് അങ്ങോട്ടുള്ള ജീവിതവും .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version